രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞു കഴിഞ്ഞാൽ ശരീരം കാണിച്ചു തരുന്ന പ്രധാന ലക്ഷണങ്ങളും അതിന്റെ കോംപ്ലിക്കേഷൻസും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ലോകത്ത് ഒട്ടുമിക്ക ജനങ്ങളെയും ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് പ്രമേഹം അഥവാ ഡയബറ്റിസ് എന്ന് പറയുന്നത്.. ഇതിനെ നിശബ്ദ കൊലയാളി എന്ന് പോലും വിളിക്കുന്നുണ്ട്.. ഇതുപോലെതന്നെ നിശബ്ദ കൊലയാളി എന്നുള്ള പേരിലെ അറിയപ്പെടുന്ന മറ്റൊരു അസുഖമാണ് അനീമിയ എന്ന് പറയുന്നത്..

അനീമിയ എന്നാൽ വിളർച്ച എന്നും പറയും.. അപ്പോൾ എന്തുകൊണ്ടാണ് നമുക്ക് ഇത്തരത്തിൽ അനീമിയ വരുന്നത്.. എന്താണ് അതിനു പിന്നിലുള്ള പ്രധാന കാരണങ്ങളായിട്ട് പറയുന്നത്.. അതുപോലെതന്നെ നമുക്ക് ഈ ഒരു പ്രശ്നം എങ്ങനെയെല്ലാം പരിഹരിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. സാധാരണ ഗതിയില് ഇതിനെ പറയുന്നത് രക്തക്കുറവ് എന്നുള്ളതാണ്..

രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് കുറയുന്നത് മൂലം ആണ് നമുക്ക് അനീമിയ ഉണ്ടാവുന്നത്.. ഈ പറയുന്ന അനിമിയ എന്നുള്ള വാക്കിൻറെ അർത്ഥം പോലും ശരീരത്തിലെ രക്തം കുറയുക എന്നുള്ളത് തന്നെയാണ്.. പൊതുവേ ഹീമോഗ്ലോബിന്റെ പ്രധാന ധർമ്മം എന്നു പറയുന്നത് നമ്മുടെ രക്തത്തിലേക്ക് ഓക്സിജൻ കടത്തിവിടുക എന്നുള്ളത് തന്നെയാണ്.. ഹീമോഗ്ലോബിൻ ഓക്സിജൻ അബ്സോർബ് ചെയ്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേകിച്ച് അത് നമ്മുടെ തലച്ചോറിലേക്ക് എത്തിക്കുന്നു..

അപ്പോൾ ഇത്രയും പ്രവർത്തനങ്ങൾ ചെയ്യുന്ന നമ്മുടെ ഹീമോഗ്ലോബിൻ അളവ് ശരീരത്തിൽ കുറയുമ്പോൾ സ്വഭാവമായിട്ട് എന്ത് സംഭവിക്കും ഈ ഒരു ഓക്സിജൻ അബ്സോർപ്ഷൻ നടക്കാതെ വരും.. അപ്പോൾ ഇതുകൊണ്ട് തന്നെ നമ്മുടെ തലച്ചോറിലേക്ക് ആവശ്യമുള്ള ഓക്സിജൻ ലഭിക്കാതെ വരും..

ഇതുപോലെ തന്നെയാണ് നമ്മുടെ ശരീരത്തിലെ വിവിധ കോശങ്ങളിലും സംഭവിക്കുന്നത്.. പലപ്പോഴും നമ്മുടെ തലച്ചോറിലേക്ക് വേണ്ട രീതിയിലുള്ള ഓക്സിജൻ ലഭിക്കാതെ വരുമ്പോഴാണ് നമുക്ക് ഓർമ്മക്കുറവ് അല്ലെങ്കിൽ ശ്രദ്ധക്കുറവ് അതുപോലെതന്നെ ഒരുപാട് ഡൗൺ ആയി പോവും തുടങ്ങിയ പ്രശ്നങ്ങൾ നമുക്ക് ഉണ്ടാവുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…