കിഡ്നി രോഗ സാധ്യതകൾ 20 വർഷം മുൻപേ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഏറ്റവും കൂടുതൽ എന്ന് ആശുപത്രികളിൽ അവയവ ശാസ്ത്രക്രിയകൾ നടത്തുന്നത് വൃക്കകൾ സംബന്ധിച്ചാണ്.. നിരവധി ആളുകളാണ് വൃക്കകൾ മാറ്റിവയ്ക്കുന്നതിന് ആയിട്ട് കാത്തിരിക്കുന്നത്.. അപ്പോൾ ഇന്ന് എത്രത്തോളം വൃക്ക രോഗികൾ വർധിക്കുന്നതിനു പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്നു പറയുന്നത് എന്തൊക്കെയാണ്.. വൃക്ക രോഗങ്ങൾ അല്ലെങ്കിൽ അതിൻറെ സാധ്യതകൾ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിച്ച പൂർണമായും ഭേദമാക്കാൻ സാധിക്കുമോ..

എന്തെല്ലാം ടെസ്റ്റുകൾ ചെയ്താൽ ആണ് വൃക്കരോഗ സാധ്യതകൾ നേരത്തെ തന്നെ മനസ്സിലാക്കാൻ അല്ലെങ്കിൽ കണ്ടെത്താൻ സാധിക്കുന്നത്.. നമുക്ക് വൃക്ക രോഗ സാധ്യതകൾ മുൻപേ തന്നെ വരാൻ സാധ്യതയുണ്ടോ എന്നുള്ളത് നമുക്ക് 10 വർഷം മുൻപ് തന്നെ മനസ്സിലാക്കാൻ സാധിക്കും.. അതുപോലെതന്നെ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഒട്ടുമിക്ക വൃക്ക രോഗങ്ങൾക്കും അതിൻറെ തുടക്കത്തിൽ യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാറില്ല.

അതായത് വൃക്കയുടെ പ്രവർത്തനങ്ങൾ വളരെയധികം കുറഞ്ഞ് ക്രിയാറ്റിൻ ലെവൽ ശരീരത്തിൽ പത്തിന് മുകളിൽ എത്തിയാൽ മാത്രമേ ശരീരത്തിൽ പലതരം ലക്ഷണങ്ങൾ കാണിക്കുകയുള്ളൂ.. ലക്ഷണങ്ങൾ എന്നു പറയുമ്പോൾ ക്ഷീണം അതുപോലെതന്നെ ഛർദി അതുപോലെ ശരീരത്തിന്റെ പലഭാഗങ്ങളിൽ നീർക്കെട്ടുകൾ പോലെയുള്ളവ കാണിക്കുകയുള്ളൂ..

അതുപോലെതന്നെ വൃക്ക രോഗത്തിൽ ഗ്രേഡ് ഫോർ എന്നുള്ള സ്റ്റേജിൽ എത്തിക്കഴിഞ്ഞാൽ നമുക്ക് പിന്നീട് വൃക്കകളെ പഴയ രീതിയിൽ കൊണ്ടുവരാനുള്ള സാധ്യതകൾ കുറവാണ്.. അതുപോലെതന്നെ സ്റ്റേജ് 5 കഴിഞ്ഞാൽ അത് ഒരിക്കലും നമുക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിലേക്ക് പോകും.. ഇത്തരം അവസ്ഥകൾ ഉണ്ടാകുമ്പോൾ ഡയാലിസിസ് ആണ് ആളുകൾ ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….