ഫാറ്റി ലിവർ തുടക്കത്തിലെ കാണുമ്പോൾ അത് പരിഹരിച്ചാൽ ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾ വരുന്നത് തടയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ലിവർ സിറോസിസ് അഥവാ കരൾ വീക്കം എന്നുള്ള അസുഖത്തെക്കുറിച്ച് ആണ്.. ആശുപത്രിയിലേക്ക് വരുന്ന രോഗികളിൽ 100 പേരെ എടുത്തുകഴിഞ്ഞാൽ അതിൽ 25% രോഗികളും കരൾ രോഗങ്ങളുമായി ബന്ധപ്പെട്ടാണ് ചികിത്സയ്ക്ക് വരുന്നത്.. ഈ ലിവർ സിറോസിസ് എന്ന് പറയുന്നത് വളരെ സ്ഥായിയായ ഒരു അസുഖമാണ് അതുപോലെതന്നെ സമയം കൂടുന്തോറും അത് കൂടുതൽ പ്രോഗ്രസ്സ് ചെയ്ത കോംപ്ലിക്കേഷനിലേക്ക് കൊണ്ട് ചെല്ലുകയും ചെയ്യുന്ന അസുഖമാണ്..

അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവ തുടക്കത്തിൽ തന്നെ ലിവർ സിറോസിസ് ആയിട്ടല്ല പ്രത്യക്ഷപ്പെടുന്നത് അതായത് പലപ്പോഴും ഫാറ്റി ലിവർ എന്നുപറയുന്ന ചെറിയ ഒരു അസുഖമായി തുടങ്ങി പിന്നീട് കരളിൽ വരുന്ന നീർവീക്കം പോലുള്ള അവസ്ഥകളിലേക്ക് പോയിട്ടാണ് സിറോസിസ് ലേക്ക് എത്തുന്നത്..

അതായത് ഫാറ്റി ലിവർ എന്നുള്ളതിൽ തുടങ്ങി ഈ പറയുന്ന സിറോസിസ് ലേക്ക് എത്താൻ ഏകദേശം 10 വർഷം എങ്കിലും എടുക്കുമായിരിക്കും.. അത് ഇതിൻറെ ഗ്രോത്ത് വളരെ പതുക്കെ ആയതുകൊണ്ട് തന്നെ നമ്മൾ അത് അറിയുന്നില്ല എന്നുള്ളതാണ് വാസ്തവം.. ഇത് വളരെ ഗൗരവമായ അല്ലെങ്കിൽ ഗുരുതരമായ ഒരു അവസ്ഥ തന്നെയാണ്..

അതുകൊണ്ടുതന്നെ ഫാറ്റി ലിവർ എന്നുള്ളത് ശരീരത്തിൽ കാണുമ്പോൾ തന്നെ അതിനെ നിസ്സാരമായി തള്ളിക്കളയാതെ അതിനായിട്ട് വേണ്ട മുൻകരുതലുകളും ട്രീറ്റ്മെന്റുകളും എടുക്കേണ്ടത് വളരെ അത്യാവിശ്യം തന്നെയാണ്.. നമുക്ക് അടുത്തതായിട്ട് ഇവയുടെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കാം.. ഇതിൻറെ പ്രധാനപ്പെട്ട ഒരു കാരണമായി പറയുന്നത് മദ്യപാനശീലം തന്നെയാണ്.. 100% ത്തിൽ ഒരു 35 ശതമാനവും മദ്യപാന ശീലം കൊണ്ട് തന്നെയാണ് ഈ ഒരു അസുഖം വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….