അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരനും രാജകുമാരിയും വിവാഹിതരായി അവസാനം അതും സംഭവിച്ചു

അവസാനം അത് സംഭവിച്ചു അവളുടെ കുറവുകളെ മനസ്സിലാക്കിയ രാജകുമാരനും രാജകുമാരിയും വിവാഹിതരായി. ഈയടുത്ത് സോഷ്യൽ മീഡിയയിൽ ലൈക്കുകൾ കൊണ്ടും ഷെയറുകൾ കൊണ്ടും കുന്നുകൂടിയ ഒരു വിവാഹ ഫോട്ടോ ഷൂട്ട് ഉണ്ട്. അവളുടെ കുറവുകളെ സ്വീകരിച്ച് രാജകുമാരൻ എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ മുഴുവനും ആ ചിത്രങ്ങൾ പാറി പറന്നു. എന്നാൽ ആ ചിത്രങ്ങളാകട്ടെ യഥാർത്ഥ കല്യാണ ഫോട്ടോ ഷൂട്ട് അല്ലായിരുന്നു.

വെളുത്ത നിറം ഉണ്ടെങ്കിലേ ഗ്ലാമർ ആകൂ എന്ന് കരുതുന്നവർക്ക് സൗന്ദര്യം അളക്കുന്നത് നിറത്തിൽ അല്ല എന്ന് തെളിയിക്കാൻ വേണ്ടിയായിരുന്നു അത്. ആ വ്യത്യസ്തമായ ചിന്താഗതി പിറന്നത് ആകട്ടെ ഡോക്ടർ മനു ഗോപിനാഥൻ ഇലൂടെ ആയിരുന്നു. കല്യാണ പെണ്ണിൻറെ മോഡൽ ആയി വന്നത് സൂസൻ തോമസ് ആണ്. സൂസൻ മികച്ച ഒരു മോഡൽ മാത്രമല്ല നല്ലൊരു പാട്ടുകാരി കൂടിയായിരുന്നു. പുറമേ കാണുന്നതല്ല സൗന്ദര്യം മനസ്സിലാണ് സൗന്ദര്യം വേണ്ടത് എന്ന് തെളിയിച്ച ആളാണ് ഇവൾ. ഇനി ഈ വിഷയത്തെ പറ്റി കൂടുതലായി മനസ്സിലാക്കുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.