ഒരു നാട് മുഴുവൻ പെൺകുട്ടിയുടെ നീതിക്കായി പോരാടിയ കഥ..

ഡോക്ടറെ എന്നെ രക്ഷപ്പെടുത്താൻ കഴിയുമോ.. മരണത്തോട് മല്ലിടുന്ന അവസാന നിമിഷങ്ങളിൽ അവൾ ആ ഡോക്ടറോട് ചോദിച്ച ചോദ്യങ്ങളായിരുന്നു അത്.. അത്രമേൽ ജീവിക്കാൻ കൊതിച്ചിരുന്നു ആ 23 കാരിയായ പെൺകുട്ടി.. ആറുപേർ ചേർന്ന് വളരെ മൃഗീയമായി കൂട്ട ബലാൽസംഗത്തിന് ഇരയാക്കി കുടൽമാല പോലും പുറത്തേക്ക് എടുത്ത് സ്ഥിതിയിലായിരുന്ന അവളുടെ ആ ചോദ്യത്തിന് ഉത്തരം നൽകുവാൻ ആ ഡോക്ടർമാർക്ക് കഴിയുമായിരുന്നില്ല..

ഒരിറ്റ് വെള്ളം പോലും ഇറക്കാൻ കഴിയാതെ ഒടുവിൽ അവൾ ഈ നശിച്ച ലോകത്തോട് വിട പറഞ്ഞു.. ഡൽഹിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയ എന്ന പെൺകുട്ടിയുടെ ഓർമ്മയ്ക്ക് ഇന്നേക്ക് 10 വയസ്സ് പിന്നിടുമ്പോൾ എന്തു മാറ്റമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.. രാജ്യത്തെ പിടിച്ചുലച്ച നിർഭയ കേസിന്റെ നാൾ വഴികളിലൂടെ ഒരിക്കൽ കൂടി നമുക്കൊന്ന് കടന്നു പോകാം . 2012 ഡിസംബർ 16 രാത്രി 9 മണി..

തൻറെ സുഹൃത്തിനൊപ്പം സിനിമ കണ്ട് ഇറങ്ങിയതാണ് ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയായ 23 കാരി പെൺകുട്ടി.. അവസാന പരീക്ഷയും കഴിഞ്ഞതിന്റെ ആത്മ വിശ്വാസത്തിലും വളരെയധികം സന്തോഷത്തിലുമായിരുന്നു അവൾ.. ബസ് കാത്തിരുന്ന ഇരുവർക്കും മുൻപിലായി മുനീർക്കയിൽ നിന്ന് ദ്വാരകയിലേക്ക് പോകുന്ന ഒരു വെളുത്ത ബസ്സ് അവർക്കു മുന്നിൽ വന്നു നിന്നു..

ഇരുവരും ആ ബസ്സിൽ കയറി.. രാത്രി ആയതുകൊണ്ട് തന്നെ ആ ബസ്സിൽ ആകെ ഉണ്ടായിരുന്നത് ആറു പേർ മാത്രം.. യാത്ര തുടരുന്നതിനിടയിൽ ബസ്സിൽ ഉണ്ടായിരുന്ന മൂന്ന് പേർ ആ പെൺകുട്ടിയെ ശല്യം ചെയ്യാൻ തുടങ്ങി.. കൂടെയുണ്ടായിരുന്ന ആൺ സുഹൃത്ത് ഇത് ചോദ്യം ചെയ്തതോടെ മറ്റ് രണ്ടുപേർ കൂടി ഇവർക്കൊപ്പം ചേരുകയും പെൺകുട്ടിയുടെ സുഹൃത്തിനെ ഇരുമ്പ് വടികൊണ്ട് അടിച്ച് അവശനാക്കുകയും ചെയ്തു..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….