ചെറിയ തട്ടൽ അല്ലെങ്കിൽ ചെറിയ വീഴ്ചകളിൽ പോലും എല്ലുകൾക്ക് പെട്ടെന്ന് പൊട്ടൽ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പണ്ട് ചെറുതായി ഒന്ന് വീണു കഴിയുമ്പോൾ ഒക്കെ എല്ലുകൾ ഒടിയുന്നതൊന്നും കാണാറുണ്ടായിരുന്നില്ല.. എന്നാൽ ഇന്ന് ഒരു 30 വയസ്സ് കഴിയുമ്പോൾ തന്നെ ഒന്ന് എവിടെയെങ്കിലും തട്ടി വീഴുമ്പോൾ എല്ലുകൾ പെട്ടെന്ന് തന്നെ പൊട്ടുന്ന ഒരു കണ്ടീഷൻ വളരെയധികം കണ്ടുവരുന്നുണ്ട്.. ഈയൊരു കണ്ടീഷനാണ് നമ്മൾ ഓസ്റ്റിയോ പോറോസിസ് എന്ന് പറയുന്നത്..

ഇന്ന് നമ്മുടെ ഈ വീഡിയോയിലൂടെ എന്താണ് ഓസ്റ്റിയോ പോറോസിസ് എന്നും ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നും നമുക്ക് നമ്മുടെ ഭക്ഷണരീതികളിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ഇത് പരിഹരിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിലെ എല്ലുകൾ കട്ടിയില്ലാതെ ചെറുതായിട്ട് പെട്ടെന്ന് പൊട്ടുന്ന ഒരു അവസ്ഥയാണ് ഓസ്റ്റിയോ പോറോസിസ് എന്ന് പറയുന്നത്..

ഇത് സ്ത്രീകളിലും അതുപോലെതന്നെ പുരുഷന്മാരിലും കാണാറുണ്ട്.. പ്രധാനമായും സ്ത്രീകളെ എടുക്കുകയാണെങ്കിൽ ആർത്തവവിരാമം സംഭവിക്കുന്ന സ്ത്രീകളിലാണ് കൂടുതൽ കാണുന്നത്.. നമുക്കറിയാം നമ്മുടെ എല്ലുകളാണ് ശരീരത്തിന് മൊത്തം ഒരു ഘടന നൽകുന്നത്. നമ്മുടെ ശരീരത്തിലെ ഓരോ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നത് ഈ പറയുന്ന എല്ലുകൾ തന്നെയാണ്.. അതിനോടൊപ്പം പേശികൾ അതുപോലെതന്നെ ലിഗമെന്റുകൾ ഒക്കെയാണ് നമുക്ക് ചലിക്കാനുള്ള സഹായങ്ങൾ ചെയ്യുന്നത്..

നമ്മുടെ ശരീരത്തിലെ ഈ എല്ലുകൾ ഉണ്ടാക്കിയിരിക്കുന്നത് കാൽസ്യം അതുപോലെതന്നെ ഫോസ്ഫറേറ്റ് തുടങ്ങിയ ധാതുക്കൾ കൊണ്ടാണ്.. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള കാൽസ്യവും അതുപോലെ ഫോസ്ഫറേറ്റ് ഒക്കെ നമ്മുടെ ആമാശയത്തിൽ വച്ച് ഇത് അബ്സോർബ് ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…