നിരപരാധിയായ ഭാര്യയെ സംശയരോഗത്തിന്റെ പേരിൽ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ്…

രാജസ്ഥാനിലെ അൽവാർ സിറ്റി എന്നുള്ള നഗരം.. അവിടെ പബ്ലിക് ആയ ഒരു വേസ്റ്റ് ബോക്സ് ഉണ്ട്.. അത് എല്ലാ ദിവസവും വൃത്തിയാക്കാൻ വേണ്ടി ആളുകൾ വരും.. അങ്ങനെ 2016 ഒക്ടോബർ 27ആം തീയതി രാവിലെ ഏഴുമണിക്ക് എല്ലാദിവസവും ആ ഒരു വേസ്റ്റ് ബോക്സ് വൃത്തിയാക്കുന്നത് പോലെ അത് വൃത്തിയാക്കാൻ ആളുകൾ എത്തി.. എന്നാൽ അത് വൃത്തിയാക്കാൻ വേണ്ടി അത് തുറന്നു നോക്കിയപ്പോൾ അതിലെ വസ്തുക്കൾ കണ്ട് ഞെട്ടിപ്പോയി..

കാരണം അതിൽ ഒരു കറുത്ത ബാഗ് കണ്ടു അതിൽനിന്നും ഒരു മനുഷ്യന്റെ കാൽ പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ട്.. അത് കണ്ട പാടെ ആളുകൾ നിലവിളിക്കാൻ തുടങ്ങി ഉടനെ തന്നെ അതിൻറെ മാനേജറെ വിളിച്ചു കാര്യം പറഞ്ഞു . മാനേജർ ഉടനെ തന്നെ അവിടെയെത്തി പോലീസിനെ വിളിച്ചു.. ഉടനെ തന്നെ അവിടേക്ക് പോലീസുകാരും മറ്റേ ഡിപ്പാർട്ട്മെൻറ് കാരും എത്തി.. അവർ ആ ഒരു ബോക്സിന്റെ ഉള്ളിൽ ശരീരത്തിൻറെ മറ്റ് ഭാഗങ്ങൾ ഉണ്ടാകും എന്നാണ് കരുതിയത്..

എന്നാൽ അതിൽ ഒരു കാൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. മാത്രമല്ല ആ മനുഷ്യൻറെ കാലുകളിൽ നിന്ന് തോലുകൾ പറിച്ചെടുത്ത രീതിയിലായിരുന്നു.. ഇത് സ്ത്രീയുടെ ആണോ അല്ലെങ്കിൽ പുരുഷൻറെ ആണോ ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.. ഇത് ആരുടെ കാലുകൾ ആയിരിക്കും.. ഈ ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ എവിടേക്കാണ് പോയത് പോലീസിന് ഒന്നും അറിയുന്നില്ല..പോലീസ് മുഴുവൻ പരിശോധനകൾ നടത്തുകയാണ്..

എന്നാലും ഒരു എവിഡൻസും ലഭിച്ചില്ല.. ആ ഒരു ഭാഗത്ത് സിസിടിവി ക്യാമറകൾ പോലും ഉണ്ടായിരുന്നില്ല.. അതുകൊണ്ടുതന്നെ ഒന്നും കണ്ടുപിടിക്കാനായി സാധിക്കുന്നില്ല.. ഉടനെ തന്നെ പോലീസുകാർ ന്യൂസ് ചാനലുകളിൽ റിപ്പോർട്ട് കൊടുക്കുകയാണ്. അതിനുള്ള കാരണം അങ്ങനെയെങ്കിലും ഈ ഒരു പ്രശ്നത്തിന് ഒരു അവസാനം ഉണ്ടാകാൻ വേണ്ടി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ആ ഒരു ശരീരത്തിന്റെ ഓരോ ഭാഗങ്ങൾ ഓരോ സ്ഥലങ്ങളിൽ നിന്ന് കിട്ടാൻ തുടങ്ങി.. ഇത് കണ്ടിട്ട് പോലീസിന് തന്നെ വളരെയധികം ആശ്ചര്യം തോന്നി…