കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ യുവതിയെ അടക്കാൻ ചെയ്ത കല്ലറ പൊളിച്ചപ്പോൾ

മരണശേഷം പ്രദേശവാസികളെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തി ഒരു യുവതി ബ്രസീൽ സ്വദേശിയായ അൽമിഡാ സാൻഡോസ് എന്ന യുവതിയുടെ മരണശേഷമാണ് ഞെട്ടിക്കുന്നതും അതുപോലെതന്നെ വിചിത്രവുമായ സംഭവങ്ങൾ അരങ്ങേറിയത്. രണ്ട് ഹൃദയാഘാതങ്ങൾ തുടർന്ന് ആന്തരിക അവയവങ്ങൾ തകരാറിലായി ആണ് യുവതി മരിക്കുന്നത് . തുടർന്ന് ബന്ധുക്കൾ മതാചാരപ്രകാരം മൃതദേഹം സംസ്കരിച്ചു എന്നാൽ ഇതിനു ശേഷം യുവതിയെ അടക്കം ചെയ്ത കല്ലറയിൽ നിന്ന് തുടർച്ചയായി അലർച്ച കേൾക്കുന്നതായി സമീപവാസികൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു . പരിസരവാസികളുടെ പരാതി സഹിക്കാൻ വയ്യാതെ ഒടുവിൽ ബന്ധുക്കളെത്തി കല്ലറ തുറന്നു നോക്കിയതോടെ കാണാൻ കഴിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു.

മൃതദേഹത്തിന് നെറ്റിയിലും കയ്യിലും മുറിവുകളുണ്ടായിരുന്നു. ശവപ്പെട്ടിയിൽ മറിഞ്ഞുകിടക്കുന്ന രീതിയിൽ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. 37 കാരിയായ യുവതിയുടെ വിരലുകൾ ശവപ്പെട്ടിയിൽ അടർന്നു കിടക്കുന്ന നിലയിലായിരുന്നു . ഇതോടെ പെൺകുട്ടിയെ ജീവനോടെ ആണോ ശവപ്പെട്ടിയിൽ അടക്കം ചെയ്തതെന്ന് ബന്ധുക്കൾ സംശയിക്കുക യാണ്.കല്ലറ പുളിക്കുമ്പോൾ മൃതദേഹത്തിന് ചൂടുണ്ടായിരുന്നു എന്ന് ചില ദൃക്സാക്ഷികൾ പറയുന്നു.തൻറെ മകൾ രക്ഷപ്പെടാൻ ശ്രമിച്ചതാണ് പ്രദേശവാസികൾ കേട്ട ശബ്ദം എന്ന് യുവതിയുടെ അമ്മ പറഞ്ഞു. എന്നാൽ അലർച്ച കേട്ടു എന്നുപറയുന്നത് തോന്നലാകാം എന്നാണ് ചിലരുടെ വാദം. വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.