ക്യാഷ് ഉണ്ടോ എന്ന് ചോദിച്ചത് മാത്രം ചായക്കടക്കാരന് ഓർമയുള്ള ചായ ചോദിച്ച പിച്ചക്കാരനോട്

ചായ ചോദിച്ച പിച്ചക്കാരനോട് ക്യാഷ് ഉണ്ടോ എന്ന് ചോദിച്ചത് മാത്രമാണ് ചായക്കടക്കാരന് ഓർമ്മയുള്ളത്…. കാരണം പിന്നെ കാണിച്ചത് നോട്ട് കെട്ടുകൾ ആണ്. ചായക്കടയിലേക്ക് ഒരു പിച്ചക്കാരൻ ഓടിവന്ന് ചായ ചോദിച്ചപ്പോൾ പൈസ ഉണ്ടെങ്കിൽ മാത്രമേ ചായ തരുകയുള്ളൂ എന്ന് കടക്കാരൻ പറഞ്ഞതിനെ തുടർന്ന് തൻറെ ഷർട്ടിൻ്റെ ഉള്ളിൽനിന്നും നോട്ടുകെട്ട് ആണ് പിന്നീട് ഭിക്ഷക്കാരൻ പുറത്ത് എടുത്ത് കാണിച്ചു കൊടുത്തത്. പലപ്പോഴും ഭിക്ഷക്കാർ ചായകുടിക്കാൻ വന്നാൽ പൈസ കൊടുക്കാത്ത അനുഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് പൈസ ഉണ്ടോ എന്ന് ആദ്യമേ ചോദിച്ചത്.

എന്നാൽ ഇയാൾ പൈസ എടുത്ത് കാണിച്ചപ്പോൾ ശരിക്കും കണ്ടുനിന്നവരും ചായക്കടക്കാരനും അത്ഭുതപ്പെട്ടുപോയി. കണ്ടാൽ കയ്യിൽ പൈസ ഇല്ല എന്ന് തോന്നിപ്പിക്കും വിധം അത്രമാത്രം ഒരു അവസ്ഥയിൽ ആയിരുന്നു അയാളുടെ വസ്ത്രധാരണവും അതുപോലെതന്നെ കോലവും. എന്നാൽ ചോദിച്ചു വന്നപ്പോൾ കണ്ടത് അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. തൻറെ ഷർട്ടിൻ്റെയും പാൻ്റിൻ്റെയും പലപല പോക്കറ്റുകളിൽ ആയി സൂക്ഷിച്ചിരുന്ന പൈസയാണ് അയാൾ എടുത്തുകാട്ടി കൊണ്ടിരുന്നത്. ഇതെല്ലാം കണ്ടതിനുശേഷം ചായക്കടക്കാരൻ ഇയാൾക്ക് ഒരു ഗ്ലാസിൽ ചായ കൊടുക്കുകയും ചെയ്തു. അത് അവിടെത്തന്നെ ഇരുന്നു കുടിക്കുകയും ചെയ്തു. ഇനി നമുക്ക് ഈ വീഡിയോ ഒന്ന് കണ്ടു നോക്കാം.