30 മിനിറ്റു കൊണ്ട് കാല് ആണി വേദന ഇല്ലാതെ വെളിയില്‍ വരുത്തും ഇതുമാത്രം വയ്ക്കു: വീഡിയോ കാണാം

കാൽവെള്ളയിലുണ്ടാകുന്ന ഒരു രോഗമാണ് ആണിരോഗം. ഈ വൈറസുകൾ ചർമത്തിനുള്ളിലേക്കു വളരുന്നതോടെ കട്ടിയേറിയ ആണി രൂപം കൊള്ളുന്നു. നടക്കുമ്പോഴും നിൽക്കുമ്പോഴും ആണി ചർമത്തിനുള്ളിലേക്കു തള്ളപ്പെടുന്നതിനാൽ വേദന അനുഭവപ്പെടുന്നു. അമർത്തുമ്പോൾ വളർന്നുമുറ്റിയ ദൃഢീകൃത ശരീരകല നാഡികളുടെ അഗ്രങ്ങളെ സ്പർശിക്കുന്നതിനാലാണ് വേദന അനുഭവപ്പെടുന്നത്.

ഏതാണ്ട് പത്തു ശതമാനം യുവാക്കൾക്കും ആണിരോഗമുള്ളതായാണ് കണക്കാക്കപ്പെടുന്നത്. നഗ്നപാദരായി നടക്കുന്നതും വൃത്തിഹീനമായ പൊതുകുളിമുറികളുടെ ഉപയോഗവുമാണ് ഈ രോഗമുണ്ടാകാൻ പലപ്പോഴും കാരണമാകുന്നത്.

കാൽവെള്ളയിലുണ്ടാകുന്ന പോറലുകൾ, ചെറിയമുറിവുകൾ എന്നിവയിലൂടെ വൈറസ് ചർമത്തിനുള്ളിൽ പ്രവേശിക്കുന്നു. വൈറസുകൾ ചൂടും തണുപ്പും ഉള്ള സാഹചര്യങ്ങളിൽ വളർച്ചാശേഷിയുള്ളവയാണ്. കാൽ പാദരക്ഷകളിൽ തങ്ങിനിൽക്കുന്നത് ഇത്തരം വൈറസുകൾക്ക് വളരാനുള്ള അനുകൂല സാഹചര്യമൊരുക്കുന്നു.