വണ്ടി ഇടിച്ചു വേദന കൊണ്ട് പുളഞ്ഞ നായ പിന്നീട് സംഭവിച്ചത് കണ്ടോ ഓടിക്കയറിയത് കോളക്റ്ററേറ്റിലേക്ക്‌

വാഹന അപകടത്തിൽ പരിക്കേറ്റ് രക്തം ഒലിച്ച ശരീരവുമായി ആലപ്പുഴ കളക്ടറേറ്റിലേക്ക് ഓടിക്കയറിയ റാണി മോൾ എന്ന നായ ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങി. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്. കാറിടിച്ച് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ റാണിയുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം പ്രദേശമാകെ പരന്ന് ഒഴുകി. രക്തത്തിൽ കുളിച്ച നായർ പേടിച്ചിരണ്ട് ഓടിക്കയറിയത് കോൺഫറൻസ് ഹാളിലേക്ക് ആയിരുന്നു. അൽപ്പനേരം ജീവനക്കാരും പരിഭ്രാന്തരായി. ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിലെ ഡോക്ടർ തങ്കച്ചൻറെയും ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ സിന്ധുവിൻ്റെയും സംയോജിതമായ ഇടപെടൽ മൂലം.

അവിടെനിന്നും ഡ്യൂട്ടി ഡോക്ടർ രേഖയും സഹായിയും ഉടനെതന്നെ എത്തിയെങ്കിലും വേദനകൊണ്ട് പുളഞ്ഞ് ഓടി നടക്കുന്നതിനാൽ ഇവർക്ക് ആദ്യ ഘട്ടത്തിൽ ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് പീപ്പിൾസ് ഫോർ അനിമൽസ് എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകൻ എത്തി നായയെ നിയന്ത്രണവിധേയമാക്കി. തുടർന്ന് അടിയന്തര മൃഗചികിത്സ നൽകാൻ മൃഗശാലയിലെ ഡോക്ടർ സംഗീത് നാരായണനെ വിവരമറിയിച്ചു. അദ്ദേഹം ഉടൻ തന്നെ സ്ഥലത്തെത്തി അടിയന്തര ചികിത്സ നൽകി. പ്രഥമ ശുശ്രൂഷകൾക്ക് ശേഷം മൃഗസംരക്ഷണ വകുപ്പിൻറെ ആംബുലൻസിൽ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉള്ള മറ്റൊരു മൃഗാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.