ഇങ്ങനെ ഒരു സമ്മാനം ഒരു ജോലിക്കാരിക്കും കിട്ടികാണില്ല അവരുടെ സന്തോഷം കണ്ടാൽ കണ്ണുനിറയും

ന്യൂയോർക്കിലെ ഒരു അപ്പാർട്ട്മെൻറ് ജോലിക്കാരി ആയിരുന്ന ഒരു സ്ത്രീക്ക് പുതിയ കെട്ടിടത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള വന്പൻ അപ്പാർട്ട്മെൻറ് സമ്മാനിച്ച ഉടമസ്ഥരുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. റോസ എന്നാണ് ഈ ഭാഗ്യവതി യുടെ പേര്. 20 വർഷമായി റോസ ഈ അപ്പാർട്ട്മെൻറ് ക്ലീനറായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ കോവിഡ് സമയത്ത് ഇവർക്ക് ജോലി നഷ്ടപ്പെടുകയുണ്ടായി. ഈ അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന ആളുകൾ റോസയെ വളരെയധികം സ്നേഹിക്കുന്നു എന്നും അവർക്കായി എന്തെങ്കിലും ചെയ്യാൻ ആദ്യമേ തന്നെ എല്ലാവരും ആഗ്രഹിക്കുന്നു എന്ന് വീഡിയോയിൽ പറയുന്നുണ്ട്.

തുടർന്ന് റോസക്ക് ഒരു വലിയ സർപ്രൈസ് ആണ് ഉടമസ്ഥർ ഒരുക്കിയത്. വീട് വൃത്തിയാക്കാൻ എന്ന പേരിലാണ് ഇവരെ അപ്പാർട്ട്മെൻറലേക്ക് വിളിച്ച് വരുത്തിയത്. നാലു മുറികളും 3 ബാത്ത് റൂമുകളും ഒരു ടെറസ്സും ഉള്ള മനോഹരമായ അപ്പാർട്ട്മെൻറ് റോസ അമ്പരപ്പോടെ വീക്ഷിക്കുന്നതിനും വീഡിയോയിൽ കാണാം. വീട് ചുറ്റിക്കണ്ടു തിരിച്ചുവന്ന റോസയോട് അടുത്ത രണ്ടു വർഷത്തേക്ക് ഈ വീട് റോസ് ഒക്കെ ഉപയോഗിക്കാം എന്നു ഉടമസ്ഥർ പറയുകയായിരുന്നു. രേഖയിൽ ഒപ്പ് ഇട്ട് താക്കോൽ എടുക്കുക അല്ലാതെ ഒരു രൂപ പോലും നൽകിയിട്ടില്ല എന്ന് ഉടമസ്ഥർ പറഞ്ഞു. അപ്പാർട്ട്മെൻ്റിലെ ആളുകളുടെ നന്ദിയുടെ ഒരു സമ്മാനമാണ് ഇതൊന്നും ഉടമസ്ഥർ റോസയോട് പറഞ്ഞു.