ആ വൈറൽ വീഡിയോ ഇതാണ് നിമിഷ നേരം കൊണ്ട് ലക്ഷങ്ങൾ കണ്ട

പോസ്റ്റ് ചെയ്ത നിമിഷങ്ങൾകൊണ്ട് വൈറലായ ഒരു വീഡിയോ. ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ ഷെയർ ചെയ്തു. യൂസഫ് തെരുവുനായ കൾക്ക് ആഹാരം കൊടുക്കുകയും വേണ്ട ചികിത്സ നൽകുകയും ചെയ്യുന്ന ഒരു മൃഗസ്നേഹി ആണ്. അദ്ദേഹമാണ് ഈ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. വളരെ അവിചാരിതമായാണ് അദ്ദേഹം ഒരു നായയെ ശ്രദ്ധിച്ചത്. ഒരു പാത്രവും കടിച്ചുപിടിച്ച് ഓടുന്ന നായ. ആ പാത്രത്തിൽ ആഹാരവും ഉണ്ട്. അതെന്തായാലും ആ നായ്ക്ക് കഴിക്കാൻ അല്ല. ആയിരുന്നെങ്കിൽ അത് ഇതിനോടകം അത് ആഹാരം തീർന്നേനെ… കൗതുകം തോന്നിയ അദ്ദേഹം ആ നായയെ പിന്തുടർന്നു. അവസാനം അദ്ദേഹം അത് കണ്ടെത്തി.

തൻറെ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ആ നായ ആഹാരം കൊണ്ടുവന്നത്. പിറ്റേദിവസവും അദ്ദേഹം അതേ കാഴ്ച തന്നെ വീണ്ടും കണ്ടു. കുട്ടികൾക്ക് ആഹാരം കൊടുത്തശേഷം ആ നായ ആ പാത്രം സൂക്ഷിച്ചു വയ്ക്കും. നാളെയും ആഹാരം കൊണ്ട് തൻ്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ വേണ്ടി… പലയിടത്തും പോയി കിട്ടുന്നതെല്ലാം ആ പാത്രത്തിൽ ശേഖരിച്ച് ദിവസവും തൻറെ കുഞ്ഞുങ്ങൾക്കായി അതുകൊണ്ട് കൊടുക്കും. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധി ആളുകൾ ആ അമ്മയുടെ സ്നേഹത്തെ പുകഴ്ത്തുമ്പോൾ ഏറ്റവും ശ്രദ്ധേയമായത് സ്വന്തം കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കാൻ തെരുവിലലയുന്ന നായകളെ ആണ് നമ്മൾ കല്ലെറിയുന്നത് എന്ന് നമ്മൾ ഒരു നിമിഷമെങ്കിലും ഓർക്കണം.