ഡയബറ്റിസ് ഉള്ളവർക്കും അതുപോലെ കൊളസ്ട്രോൾ ഉള്ളവർക്കും ദിവസവും കഴിക്കാൻ കഴിയുന്ന ഒരു പഴത്തിനെ കുറിച്ച് പരിചയപ്പെടാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ക്ലിനിക്കിലേക്ക് ഒരുപാട് രോഗികൾ വരാറുണ്ട് അവരിൽ ഡയബറ്റിസ് ആയവരും ഉണ്ടാവും അതുപോലെ തന്നെ കൊളസ്ട്രോൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഉണ്ടാവും.. പലരും ഒരുപോലെ പറയണം കോമൺ ആയ ഒരു പ്രശ്നമാണ് അവർക്കൊന്നും പഴങ്ങൾ അല്ലെങ്കിൽ പഴങ്ങളുടെ ജ്യൂസ് ഒന്നും കഴിക്കാൻ കഴിയുന്നില്ല എന്നുള്ളത്.. അതായത് ഇത്തരം പഴങ്ങൾ ചെറിയ രീതിയിൽ കഴിക്കുമ്പോഴേക്കും അവരുടെ ശരീരത്തിൽ ഷുഗർ ലെവൽ വല്ലാതെ വർദ്ധിക്കുന്നുണ്ട്..

അതല്ലെങ്കിൽ ശരീരത്തിൽ കൊളസ്ട്രോൾ ലെവൽ വളരെയധികം വർദ്ധിക്കുന്നു എന്നൊക്കെ ധാരാളം ആളുകൾ ക്ലിനിക്കിലേക്ക് വന്ന് പറയാറുണ്ട്.. അപ്പോൾ ഇത്തരക്കാർക്ക് വേണ്ടി കഴിക്കാൻ കഴിയുന്ന ഒരു ഫ്രൂട്ട്സിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഈ ഒരു പഴമാണ് മൾബറി എന്നു പറയുന്നത്..

ഇത് നമ്മുടെ നാട്ടിലെ പല വീടുകളിലും ഈയൊരു ചെടി കണ്ടു വരാറുണ്ട്.. ഇത് എല്ലാ ആളുകൾക്കും കഴിക്കാൻ കഴിയുന്ന ഒരു പഴമാണ് അതുപോലെ നമ്മുടെ ഇന്ത്യയിൽ തന്നെ ഇതിന് ഒരു 12 വെറൈറ്റീസ് ഓളം ഉണ്ട്.. അതുപോലെ ലോകം മുഴുവൻ 150 ഇനങ്ങളോളം കണ്ടുവരുന്ന ഒരു പഴം കൂടിയാണ് ഇത്..

മൾബറി എന്ന് പറയുമ്പോൾ ചുവന്നതും ഉണ്ട് അതുപോലെ വെളുത്തതുമുണ്ട് കറുപ്പ് നിറത്തിലുള്ളതും ഉണ്ട്.. ഇനി നമുക്ക് അടുത്തതായി ഈ മൾബറി എന്നുള്ള പഴത്തിന്റെ പ്രധാനപ്പെട്ട ഗുണങ്ങളെ കുറിച്ച് മനസ്സിലാക്കാം.. നമുക്കറിയാം മൾബറി ചെടി അല്ലെങ്കിൽ ആ പേര് കേൾക്കുമ്പോൾ തന്നെ നമുക്ക് ഓർമ്മ വരുന്നത് ചിലപ്പോൾ പട്ടുനൂൽ പുഴുവിനെ ആയിരിക്കാം.. ഇപ്പോഴും ഇതിൻറെ ഇലകൾ തിന്നിട്ടാണ് നമുക്ക് പട്ടുനൂൽ നൽകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…