യജമാനൻ മരിച്ചതറിയാതെ നായക്കുട്ടി ചെയ്തത് കണ്ടാൽ കണ്ണ് നിറയും

സ്നേഹിക്കാൻ മനുഷ്യരേക്കാൾ നല്ലത് നായ്ക്കൾ ആണെന്നുള്ള കാര്യത്തിൽ ആർക്കും യാതൊരുവിധ സംശയവും ഉണ്ടാവില്ല. ഇവിടെ ഒരു നായയുടെ സ്നേഹം കണ്ടാൽ ആർക്കും കണ്ണ് നിറഞ്ഞു പോകും. നാല് മാസങ്ങൾക്കുമുമ്പ് മരിച്ചുപോയ യജമാനനെയും കാത്ത് ആശുപത്രി കവാടത്തിൽ കാത്തുനിൽക്കുന്ന നായയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നു. യജമാനൻ മരിച്ചു എന്നുള്ള സത്യം അറിയാതെ തന്നോടൊപ്പം വരുമെന്ന് ഉള്ള കാത്തിരിപ്പിലാണ് ഈ നായ ബ്രസീലിൽ ആണ് ഈ കരളലിയിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

ഒരു സംഘർഷത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ് അത്യാസന്ന നിലയിലായിരുന്നു നായയുടെ ഉടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 59 വയസ്സുകാരനായ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന ആംബുലൻസിനെ പിന്തുടർന്ന് ആയിരുന്നു നായയും ആശുപത്രിയിലേക്ക് എത്തിച്ചേർന്നത്. ആശുപത്രിയിൽ നിന്ന് ആവശ്യമായ ചികിത്സ ലഭിച്ചിരുന്നു എന്നുണ്ടെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തന്നെ ഇയാൾ മരണപ്പെടുകയായിരുന്നു. തന്നെ തനിച്ചാക്കി യജമാനൻ യാത്രയായ വിവരം ഈ നായ അറിഞ്ഞില്ല. യജമാനൻ തിരികെ വരുമെന്ന പ്രതീക്ഷയിൽ അവൻ ആശുപത്രിയുടെ മുൻപിൽ ഇരിപ്പ് ഉറപ്പിച്ചു.