മരണത്തെ മുഖാമുഖം കണ്ട യുവാവിന് സംഭവിച്ചത് കണ്ടോ

പിന്നീട് കഴിക്കാൻ യുവാവിനെ നട്ടെല്ല് തകർത്ത് മാളത്തിൽ ഇട്ട് കരടി പിന്നീട് സംഭവിച്ചത് കണ്ടോ! മനുഷ്യർ മാത്രമല്ല മൃഗങ്ങളും ക്ഷാമകാലത്തേക്ക് കരുതാറുണ്ട് എന്ന് റഷ്യൻ സ്വദേശി അലക്സാണ്ടർ പറയുന്നു. കാരണം മറ്റൊന്നുമല്ല… ദിവസങ്ങളോളം കരടിയുടെ ഗുഹയിൽ അകപ്പെട്ട് മരണത്തോട് മല്ലടിച്ച ആളാണ് അലക്സാണ്ടർ. തന്നെ കരടി കൊല്ലാതെ ബാക്കിവെച്ചത് ഭക്ഷണത്തിന് ബുദ്ധിമുട്ട് വരുമ്പോൾ കഴിക്കാനായിരുന്നു എന്ന് അലക്സാണ്ടർ പറയുന്നു. അലക്സാണ്ടറിൻറെ നട്ടെല്ല് തകർത്താണ് കരടി മാളത്തിൽ ഒരു മാസത്തോളം സൂക്ഷിച്ചത്. കരടി എപ്പോൾ വേണമെങ്കിലും മടങ്ങി വരും എന്ന് ഭയന്ന് ജീവനോടെ ഇരിക്കാൻ താൻ സ്വന്തം മൂത്രം കുടിച്ചിരുന്നു എന്ന് അലക്സാണ്ടർ പറയുന്നു.

അന്താരാഷ്ട്ര മാധ്യമങ്ങളാണ് അലക്സാണ്ടറിൻ്റെ ചിത്രങ്ങളടക്കം വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അദ്ദേഹം കൊല്ലപ്പെടാത്തത് ഒരു അത്ഭുതമാണെന്ന് ഡോക്ടർമാർ പറയുന്നു. ഇത്രയും കാലം അദ്ദേഹത്തിന് എങ്ങനെ അതിജീവിക്കാൻ കഴിഞ്ഞതെന്നും വലിയ അത്ഭുതം ഉളവാക്കുന്നു എന്നും ഡോക്ടർമാർ പറയുന്നു. അതേസമയം അദ്ദേഹത്തിന് കൈകൾ ചെറുതായി ചലിപ്പിക്കാനും കണ്ണുകൾ അല്പം തുറക്കാനും ചെറുതായി സംസാരിക്കാനും കഴിയുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. ശരീരമാസകലം ഇത്രയും മുറിവുകൾ ഉള്ള ഈ മനുഷ്യൻ എങ്ങനെ രക്ഷപ്പെട്ടു എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല എന്ന് ഡോക്ടർമാർ പറയുന്നു.