നിങ്ങളുടെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ജീവിതത്തിൽ നിന്ന് ഒഴിവാക്കാതെ തന്നെ നിങ്ങൾക്ക് പ്രമേഹ രോഗം നിയന്ത്രിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരു പ്രമേഹ രോഗിയായ ഒരു വ്യക്തിക്ക് ഒരു ദിവസം എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാം എന്നുള്ളതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. പുതുതായിട്ട് ഡയബറ്റീസ് ഉണ്ടാകുന്ന പേഷ്യന്റിന് രണ്ട് വിധത്തിലുള്ള ഷോക്ക് ഉണ്ടാവാറുണ്ട് അതായത് ഡോക്ടറെ നിങ്ങൾക്ക് ഡയബറ്റീസ് ആണ് എന്ന് പറയുന്ന ഒരു നിമിഷം.. രണ്ടാമതായിട്ട് ജീവിതകാലം മുഴുവൻ ഇതിനായിട്ട് മരുന്ന് കഴിക്കേണ്ടിവരും.. അതുപോലെ ഇനി ഒരിക്കലും എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊന്നും കഴിക്കാൻ കഴിയില്ല എന്നുള്ള ചില തെറ്റായ ധാരണകൾ..

അപ്പോൾ ഇതിൽ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ് അത് എന്താണെന്ന് ചോദിച്ചാൽ മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരും എന്നുള്ളത്.. രണ്ടാമതായി പറഞ്ഞ കാര്യം തെറ്റാണ്.. കാരണം ഡയബറ്റീസ് ആയ ഒരു വ്യക്തിക്ക് ഭക്ഷണം കഴിക്കാൻ പാടില്ല എന്നുള്ളതല്ല പറയുന്നത് പക്ഷേ ഇപ്പോൾ കഴിക്കുന്ന നിങ്ങളുടെ ഭക്ഷണങ്ങൾ അല്ലെങ്കിൽ ആ ഒരു രീതിയിൽ ചില ക്രമീകരണങ്ങൾ വരുത്തിയാൽ മതിയാകും.. അല്ലാതെ പൂർണ്ണമായിട്ടും ഭക്ഷണങ്ങൾ ഒഴിവാക്കാൻ പറയുന്നില്ല.. അതായത് ഒരു ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ നിങ്ങൾ ഇപ്പോൾ എന്നും രാവിലെ പുട്ട് ആണ് കഴിക്കുന്നത് എങ്കിൽ അതിൽ ശ്രദ്ധിക്കേണ്ട ചില കാര്യം ഞാൻ പറഞ്ഞു തരാം..

നിങ്ങൾ പുട്ട് ആണ് ഡെയിലി കഴിക്കുന്നതെങ്കിൽ അത് തന്നെ ഉപയോഗിക്കുക പക്ഷേ അതിൽ ചില മാറ്റങ്ങൾ വരുത്തണം എന്ന് മാത്രം.. അതിൻറെ കൂടെ പഴം അല്ലെങ്കിൽ പഞ്ചസാര കഴിക്കരുത്.. പുട്ടും കടലയും കഴിക്കാൻ അതുപോലെ തന്നെ അതിൻറെ കൂടെ ചെറുപയറും കഴിക്കാം.. അത് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങൾ എത്രയാണോ എടുക്കുന്നത് അതേ അളവിൽ തന്നെ ഈ പറയുന്ന കടലയും അല്ലെങ്കിൽ ചെറുപയർ ആണെങ്കിൽ അതും എടുക്കണം.. ഒന്നുകൂടി വിശദമായി പറഞ്ഞാൽ ഒരു കഷണം പുട്ടാണ് നിങ്ങൾ എടുക്കുന്നുണ്ടെങ്കിൽ അതേ അളവിൽ തന്നെ കടലയും കഴിക്കാനായി എടുക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….