ചെവിക്കകത്ത് ബഡ്സ് ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ പറ്റുമോ?? വിശദമായ അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നന്നായി കുളിച്ച് ശരീരം ശുദ്ധിയായി എന്ന് ഉറപ്പുവരുത്തണമെങ്കിൽ ബഡ്സ് ഉപയോഗിച്ച് ചെവി നല്ലപോലെ ക്ലീൻ ചെയ്യണം.. ഇത്തരത്തിൽ ചെവിയുടെ അകത്തുള്ള ചളിയും അതുപോലെ വാക്സും എല്ലാം ക്ലീൻ ചെയ്താൽ മാത്രമേ നമ്മൾ മലയാളികൾക്ക് മൊത്തം വൃത്തിയായി എന്നുള്ള തോന്നൽ വരികയുള്ളൂ.. ഇതുമാത്രമല്ല പലപ്പോഴും ചെവിയുടെ അകത്ത് ഉള്ള വാക്സ് പോകുന്നതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് ഈ ബഡ്സ് തന്നെയാണ്.. അതുകൊണ്ട് നമ്മൾ എല്ലാവരുടെയും വീടുകളിൽ ഇത്തരത്തിൽ ബഡ്സ് എപ്പോഴും സ്റ്റോക്ക് ഉണ്ടാവും..

പലപ്പോഴും വീടുകളിൽ മുതിർന്ന ആളുകൾ ഇത്തരത്തിൽ ചെയ്യുന്നത് കണ്ട് കുട്ടികളും അതുപോലെ അനുകരിക്കാറുണ്ട്.. ഇടയ്ക്ക് ഇത്തരത്തിൽ ചെവി ക്ലീൻ ചെയ്യാൻ ബഡ്സ് കിട്ടിയില്ലെങ്കിൽ പലരും സേഫ്റ്റി പിന്നെ കോഴി തൂവൽ അതുപോലെ ചില ആളുകൾ പെൻസിൽ ഇന്ത്യ അറ്റം വരെ ഉപയോഗിച്ച് ഇത്തരത്തിൽ ചെവിയില് ഇട്ട് കുത്താറുണ്ട്.. യഥാർത്ഥത്തിൽ ഇത്തരത്തിൽ നമ്മുടെ ചെവിയിൽ ബഡ്സ് ഉപയോഗിച്ച് ക്ലീൻ ചെയ്യേണ്ട ആവശ്യം ഉണ്ടോ.. അതുപോലെ ബഡ്സ് ഉപയോഗിച്ച് നമ്മൾ ചെവി ക്ലീൻ ചെയ്യുമ്പോൾ ഉണ്ടാകുന്ന അബദ്ധങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് വിശദീകരിക്കാം..

നമ്മുടെ ചെവി എന്നു പറയുന്നത് കേൾക്കാൻ വേണ്ടി മാത്രമുള്ളതല്ല.. അതായത് നമ്മൾ എഴുന്നേറ്റു നിൽക്കുമ്പോൾ അല്ലെങ്കിൽ ഒന്ന് തിരിയുകയോ മറ്റോ ചെയ്യുമ്പോൾ നമ്മുടെ ബാലൻസ് നിയന്ത്രിക്കുന്നതിനുള്ള ഒരു ഉപകരണം കൂടിയാണ്.. നമ്മുടെ ചെവിക്കുള്ളിൽ വൈബ്രേറ്റ് ചെയ്യുന്ന കർണ്ണപടം എന്നുള്ള ഒരു മെമ്പറെയിൻ ഉണ്ട്..

ഇത്തരത്തിൽ ഇത് വൈബ്രേറ്റ് ചെയ്യുമ്പോഴാണ് നമുക്ക് പലപ്പോഴും പലതും കേൾക്കാൻ സാധിക്കുന്നത്.. നമ്മുടെ ഈ ചെവിയുടെ കനാൽ എന്ന് പറയുന്നത് മാംസം കൊണ്ട് നിർമ്മിച്ച ഉള്ളിലേക്ക് വളഞ്ഞുപോകുന്ന ഒരു ചെറിയ കുഴൽ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….