രാത്രി ശരിയായ ഉറക്കം കിട്ടാതെ ഇരുന്നാൽ ശരീരത്തിന് വരുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പകൽ നമുക്ക് എത്ര തിരക്കുകൾ ഉണ്ടെങ്കിലും രാത്രിയിൽ നല്ല സുഖകരമായ ഒരു ഉറക്കം കിട്ടിക്കഴിഞ്ഞാൽ നമുക്ക് ഉണ്ടാകുന്ന സ്ട്രസ്സ് അതുപോലെ ടെൻഷൻ ക്ഷീണം തുടങ്ങിയവയെല്ലാം ഓവർകം ചെയ്തു രാവിലെ നല്ല ഫ്രഷായി എഴുന്നേൽക്കാൻ സാധിക്കും.. നമ്മൾ തിരക്കുകൾക്കിടയിൽ കഷ്ടപ്പെട്ട് ഓടുമ്പോഴും ഉറക്കം കിട്ടുമ്പോഴാണ് നമുക്ക് നല്ല രീതിയിൽ ആരോഗ്യത്തോടെ മുന്നോട്ട് പോകാൻ സാധിക്കുന്നത്.. എന്നാൽ ചില ആളുകളുടെ അവസ്ഥ ഉണ്ട് അതായത് രാത്രി കിടന്നു കഴിഞ്ഞാൽ ഉറക്കം അത്ര പ്രോപ്പർ അല്ല..

അതായത് ഒരു മണിക്കൂർ ഉറങ്ങിക്കഴിഞ്ഞാൽ പിന്നീട് തിരിഞ്ഞും മറിഞ്ഞും കിടക്കും.. ചിലപ്പോൾ മൊബൈൽ നോക്കി വരെ നേരം വെളുപ്പിക്കുന്ന ആളുകളുണ്ട്.. പണ്ടൊക്കെ ഏതു ബുദ്ധിമുട്ട് ഒരു 60 വയസ്സ് കഴിഞ്ഞാൽ ആളുകളിലാണ് കണ്ടത് എങ്കിൽ ഇന്ന് ചെറുപ്പക്കാരായ ആളുകളിൽ അതേ സ്ത്രീകളിൽ ആവാം പുരുഷന്മാരിൽ ആവാം രാത്രി സുഖകരമായ ഉറക്കം കിട്ടാത്ത ഒരു അവസ്ഥ കാണുന്നുണ്ട് അതുകൊണ്ടുതന്നെ എന്തുകൊണ്ടാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാവുന്നത് എന്നും ഈ ഒരു പ്രശ്നത്തെ ഓവർകം ചെയ്യാൻ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും അല്ലെങ്കിൽ ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം..

രാത്രിയിൽ നല്ല ഉറക്കം ലഭിച്ചാൽ നമുക്ക് എന്തെല്ലാം ഗുണങ്ങൾ ഉണ്ടാകുമെന്ന് നിങ്ങൾക്ക് അറിയാമോ.. ഒന്നാമത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻ അഥവാ നീർക്കെട്ട് മാറ്റാൻ സഹായിക്കും.. രണ്ടാമതായിട്ട് നമ്മുടെ ഹൃദയത്തിൻറെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.. അതുപോലെതന്നെ നമ്മുടെ ബിപി കണ്ട്രോൾ ചെയ്ത് നിർത്താനും സഹായിക്കും.. അതുപോലെ രാത്രി ശരിയായ ഉറക്കം ലഭിക്കുന്നവർക്ക് ചെറുപ്പം കൂടുതൽ നിലനിൽക്കുമെന്നും പറയുന്നു.. അതുപോലെതന്നെ നിങ്ങളുടെ രോഗപ്രതിരോധശേഷി നല്ലപോലെ വർദ്ധിപ്പിക്കാൻ ഇവ സഹായിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…