ഏത്തപ്പഴം ദിവസവും കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും ഇതിനുപിന്നിലെ ചില തെറ്റിദ്ധാരണകളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ കഴിക്കേണ്ട നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന നമ്മുടെ ശരീരത്തിന് ആവശ്യമുള്ള എല്ലാവിധ ന്യൂട്രിയൻസും ഒരുമിച്ച് അടങ്ങിയിട്ടുള്ള ഒരു പഴത്തിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. നമ്മൾ മലയാളികൾ നിർബന്ധമായും കഴിക്കേണ്ട പഴങ്ങളിൽ തന്നെ കേമൻ മറ്റൊന്നുമല്ല ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം തന്നെയാണ്..

സാധാരണഗതിയിൽ നാല് തരത്തിൽ നമ്മൾ ഏത്തപ്പഴം കഴിക്കാറുണ്ട്.. ഒന്നാമത് പഴുത്തിട്ട് കഴിക്കും.. അതുപോലെ രണ്ടാമതായിട്ട് പച്ച കായി ആയിരിക്കുമ്പോൾ തന്നെ നമ്മൾ അത് കറി വെച്ച് കഴിക്കാറുണ്ട്.. മറ്റൊന്ന് ഇത് പുഴുങ്ങി കഴിക്കാറുണ്ട്.. മറ്റൊന്ന് നമ്മൾ നേന്ത്രക്കായ ചിപ്സ് ഉണ്ടാക്കി കഴിക്കാറുണ്ട്.. എങ്ങനെയെല്ലാം കഴിക്കുമ്പോൾ ഇതിൽ ഏത് രീതിയിൽ കഴിക്കുമ്പോഴാണ് നമ്മുടെ ശരീരത്തിന് ഏറ്റവും നല്ലത് എന്ന് നിങ്ങൾക്ക് അറിയാമോ..

ഏത്തപ്പഴത്തിന്റെ പ്രധാനപ്പെട്ട ഗുണങ്ങളും എന്നാൽ ഈ പഴത്തിന് കുറിച്ചുള്ള ചില തെറ്റിദ്ധാരണകളും അതുപോലെ ഇതിൻറെ ചില ദോഷങ്ങളെക്കുറിച്ച് നമുക്ക് വീഡിയോയിലൂടെ മനസ്സിലാക്കാം.. ഏത്തപ്പഴത്തിൽ നമ്മുടെ ശരീരത്തിന് വേണ്ട എല്ലാവിധ മിനറൽസും അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.. ഇതിൽ ഒരുപാട് കാൽസ്യം അതുപോലെ മാംഗനീസ് മഗ്നീഷ്യം ഇവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്..

അതുപോലെ ഒരുപാട് വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട്.. എന്നാൽ ഇത് ഓരോ തരത്തിൽ കഴിക്കുമ്പോൾ ഓരോ ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്.. അതായത് അധികം പഴുക്കുന്നതിനു മുമ്പ് നമ്മൾ വാഴക്കയായി കറിവെച്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് നോക്കാം.. നേന്ത്രക്കായ ഒരു റിച്ച് കാർബോഹൈഡ്രേറ്റ് ആണ്.. കാർബോഹൈഡ്രേറ്റ് കഴിച്ചാൽ ഷുഗർ ലെവൽ കൂടില്ലേ എന്ന് പലർക്കും സംശയം തോന്നാം എന്നാൽ ഇല്ല.. ഡയബറ്റിസായ രോഗികൾക്കെല്ലാം ഇത് കഴിക്കാവുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….