ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കറിയാം നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ വിസർജന അവയവങ്ങൾ ആണ് വൃക്കകൾ എന്ന് പറയുന്നത്.. നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ ശരീരത്തിൻറെ ഉള്ളിൽ ഒരു ജോഡി വൃക്കകളാണ് ഉള്ളത്.. നമ്മുടെ ഉദരത്തിന്റെ അകത്ത് നട്ടെല്ലിന്റെ ഇരുഭാഗങ്ങളിലായിട്ട് ആണ് ഇവ സ്ഥിതിചെയ്യുന്നത്.. ഇവയ്ക്ക് ഏകദേശം 150 ഗ്രാം ഭാരം ആണുള്ളത്..
വൃക്കകളുടെ ഒരു പ്രധാന ധർമ്മം എന്ന് പറയുന്നത് ശരീരത്തിൽ ഉണ്ടാകുന്ന മാലിന്യങ്ങളെ നമ്മുടെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നുള്ളതാണ്.. ഇതുകൂടാതെ തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇവ വളരെയധികം സഹായിക്കുന്നു.. ശരീരത്തിൽ അമ്ലം അതുപോലെ മറ്റ് ലവണങ്ങളുടെ എല്ലാം അളവ് നിയന്ത്രിക്കാൻ ഇത് വളരെയധികം സഹായിക്കുന്നു.. രക്തത്തിൽ ചുവന്ന രക്താണുക്കൾ ഉല്പാദിപ്പിക്കുവാനുള്ള ഒരു പ്രത്യേകതരം ഹോർമോൺ ഉൽപാദനം ഇല്ല ചെയ്യുകയും എല്ലുകൾക്ക് ജീവകം നൽകുകയും ചെയ്യുന്നു എന്നുള്ളതാണ് വൃക്കകൾ ചെയ്യുന്ന മറ്റു പ്രധാന ധർമ്മങ്ങൾ എന്ന് പറയുന്നത്..
വൃക്കകൾക്ക് സ്തംഭനം ഉണ്ടാകുമ്പോൾ ഈയൊരു പ്രവർത്തനങ്ങൾ എല്ലാം തന്നെ കുറഞ്ഞുപോകുന്നു അല്ലെങ്കിൽ ഇവയെ ബാധിക്കുന്നു.. ഇങ്ങനെയുള്ള രോഗികൾക്ക് അവരുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി നീർക്കെട്ടുകൾ ഉണ്ടാകാറുണ്ട്.. മാത്രമല്ല വിശപ്പ് ഉണ്ടാവില്ല അതുപോലെതന്നെ ചർദ്ദി ഉണ്ടാവാം.. ഇവ മാത്രമല്ല അമിതമായ ക്ഷീണവും ശരീരത്തിൽ വേദനകൾ ഒക്കെ അനുഭവപ്പെടും.. ഇതുകൂടാതെ വൃക്കകൾ തകരാറിൽ ആകുമ്പോൾ ശരീരം കാണിച്ചു തരുന്ന ഒരു പ്രധാന ലക്ഷണം അല്ലെങ്കിൽ ഒരു പ്രശ്നമാണ് ഹൈപ്പർ ടെൻഷൻ എന്നുപറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….