ശരീരത്തിൽ അടിഞ്ഞുകൂടുന്ന അല്ലെങ്കിൽ എത്തിച്ചേരുന്ന വിഷപദാർത്ഥങ്ങളെ നാച്ചുറലായി പുറന്തള്ളാൻ ഉള്ള വഴികൾ മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ ശരീരത്തിൽ എത്തുന്ന വിഷ പദാർത്ഥങ്ങളെ എങ്ങനെ നിർവീര്യമാക്കി ശരീരത്തിന് ഡി ടോക്സിഫൈ ചെയ്യാം.. ഇത് പല രോഗികളും ഡോക്ടർമാരുടെ അടുത്ത് വന്ന് ചോദിക്കുന്ന ഒരു കോമൺ പ്രശ്നം തന്നെയാണ്.. ഇന്ന് സോഷ്യൽ മീഡിയയിൽ നോക്കി കഴിഞ്ഞാൽ ശരീരത്തിന് ഡി ടോക്സിഫൈ ചെയ്യുന്ന വെള്ളം അതുപോലെതന്നെ ജ്യൂസുകൾ തുടങ്ങിയ പല മാർഗങ്ങളും വിശദീകരിക്കുന്നത് കാണാം..

ഇതിന് പിന്നിലുള്ള സത്യാവസ്ഥ എന്താണ്.. ചിലർ ചോദിക്കുന്നത് കേൾക്കാൻ ശരീരത്തിൽ നമ്മൾ നോർമലി കഴിക്കുമ്പോൾ വിഷം എത്തുന്നില്ലല്ലോ പിന്നെ എന്തിനാണ് നമ്മുടെ ശരീരത്തിലുള്ള ഇത്തരം വിഷങ്ങൾ ഡി ടോക്സിഫൈ ചെയ്യണം എന്ന് പറയുന്നത്..എന്തിനാണ് ശരീരം ശുദ്ധീകരിക്കണം എന്ന് പറയുന്നത് അതിനെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിൽ പല വഴികളിലൂടെ ഒരുപാട് രാസപദാർത്ഥങ്ങൾ എത്തുന്നുണ്ട്..

അതുപോലെതന്നെ നമ്മുടെ ശരീരത്തിന്റെ ഉള്ളിൽ അപകടകാരിയായ ചില രാസ പദാർത്ഥങ്ങൾ ഉണ്ടാകുന്നുണ്ട്.. ഇവയെ ശരിയായ സമയത്ത് ശരീരത്തിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ നമുക്ക് ഇതുമൂലം പലതരം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവും അതായത് നമ്മുടെ ശരീരത്തിന് ശരിയായി ശുദ്ധീകരിച്ചു നിർത്തിയില്ലെങ്കിൽ നമ്മുടെ ശരീരത്തിൽ പലവിധത്തിലുള്ള രോഗങ്ങൾ ക്രമേണ ഉണ്ടായി വന്നു എന്ന് വരാം.. നമ്മുടെ ശരീരത്തിൽ എങ്ങനെയാണ് ഈ രാസവസ്തുക്കൾ എത്തുന്നത് എന്ന് വിശദീകരിക്കാം..

ഒന്നാമതായിട്ട് നമ്മൾ ശ്വാസം എടുക്കുന്ന സമയത്ത് അന്തരീക്ഷത്തിലുള്ള പൊടി പുക പലവിധ വിഷവാതകങ്ങൾ ഇവയെല്ലാം ചെറിയ അളവിൽ ദിവസേന നമ്മുടെ ശരീരത്തിന്റെ ഉള്ളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.. ഇവയിൽ ചിലത് നമ്മുടെ ശരീരം തന്നെ പുറന്തള്ളുന്നു എന്നാൽ ചിലത് നമ്മുടെ രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുന്നുണ്ട്.. ഇത്തരം രാസവസ്തുക്കൾ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..