ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കഴിഞ്ഞദിവസം എൻറെ ക്ലിനിക്കിലേക്ക് രണ്ടു വയസ്സുള്ള ഒരു കുഞ്ഞിനെ മാതാപിതാക്കൾ കൊണ്ടുവന്നിരുന്നു.. കുഞ്ഞിന് ചർദ്ദിയുണ്ട് അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് വയറിന് വേദന പറയുന്നുണ്ട്.. അതുപോലെ ലൂസ് മോഷൻ ഉണ്ട് കൂടെ പനിയും ഉണ്ട്..
മൊത്തത്തിൽ നോക്കുമ്പോൾ ഫുഡ് പോയിസൺ ലക്ഷണങ്ങളാണ് പറയുന്നത്.. കുട്ടിയുടെ അമ്മയോട് കുഞ്ഞിന് എന്ത് ഭക്ഷണമാണ് നൽകിയത് എന്ന് ചോദിച്ചപ്പോൾ പ്രത്യേകിച്ചൊന്നും കൊടുത്തില്ല കുഞ്ഞിന് വീട്ടിൽ കോഴി ഇട്ട മുട്ടയാണ് നൽകിയത്.. സാധാരണ കുഞ്ഞിന് യാതൊരു പ്രശ്നവും വരാറില്ല..
എന്നാൽ കോഴിയുടെ മുട്ട നൽകിയാൽ അപ്പോഴൊക്കെ വയറിന് കമ്പ്ലൈന്റ് വരാറുണ്ട്.. അപ്പോൾ ഞാൻ ചോദിച്ചു പുറത്തു നിന്ന് വെള്ള കോഴിയുടെ മുട്ട വാങ്ങി നൽകുമ്പോൾ കുഴപ്പമുണ്ടോ എന്ന്.. അപ്പോൾ അവർ പറഞ്ഞത് ഇല്ല അത് കൊടുക്കുമ്പോൾ യാതൊരു പ്രശ്നവുമില്ല.. പക്ഷേ വീട്ടിൽ കോഴി മുട്ടയിടുന്നത് കൊടുത്താൽ അത് കുട്ടിക്ക് അലർജി ഉണ്ടാക്കുന്നു..
വീട്ടിൽ ഇത് കഴിക്കുമ്പോൾ മറ്റാർക്കെങ്കിലും പ്രശ്നം ഉണ്ടാകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ വീട്ടിൽ 80 വയസ്സായ അമ്മയ്ക്കും ഇതേ പ്രശ്നമുണ്ട്.. അപ്പോൾ ഈ മുട്ട കഴിച്ചു കഴിഞ്ഞാൽ അവർക്ക് ചെറിയൊരു തലകറക്കം വയറിന് ഒരു വിമ്മിഷ്ടം വയർ പെരുകുന്നു.. പക്ഷേ കുഞ്ഞിന് വരുന്ന അത്രയും ലക്ഷണങ്ങൾ ഇവരിൽ കാണുന്നില്ല..
എന്താണ് ഇതിൻറെ യഥാർത്ഥ പ്രശ്നം എന്ന് അറിയാനായി വീട്ടിൽ നിന്ന് ഒരു മുട്ട കൊണ്ടുവരാൻ പറഞ്ഞപ്പോഴാണ് മുട്ട വളരെ സോഫ്റ്റ് ആയിട്ടുള്ള തോട് ആണ്.. ഇത് പലപ്പോഴും നാടൻ കോഴി മുട്ടകൾ കഴിക്കുന്ന പല വീടുകളിലും സംഭവിക്കുന്ന പ്രശ്നമാണ്.. പണ്ടൊക്കെ ശ്രദ്ധിച്ചാൽ അറിയാം എപ്പോഴെങ്കിലും കുഞ്ഞുങ്ങൾക്ക് അസുഖം വരുമ്പോൾ വീട്ടിൽ മുത്തശ്ശൻ അല്ലെങ്കിൽ മുത്തശ്ശി ഒക്കെ ചോദിക്കാറുണ്ട് നിങ്ങൾ കുട്ടിക്ക് മുട്ട കൊടുത്തിട്ടുണ്ടോ എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….