പലതരം മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും ശരീരഭാരം കുറയാത്ത ആളുകൾക്ക് ആയിട്ട് യാതൊരു സൈഡ് എഫക്ടുകളും ഇല്ലാതെ നാച്ചുറലായി തടി കുറയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ച് പരിചയപ്പെടാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം എന്നുള്ളത് അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് അമിതവണ്ണം വളരെ ഈസി ആയിട്ട് കുറയ്ക്കാൻ സഹായിക്കുന്ന ചില മാർഗങ്ങളെ കുറിച്ചാണ്..

പലപ്പോഴും പലരും ക്ലിനിക്കിലേക്ക് വന്നാൽ പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ ഞാൻ പലതരം മാർഗ്ഗങ്ങൾ ട്രൈ ചെയ്തു അതുപോലെ തന്നെ ഭക്ഷണരീതികളിൽ ഒരുപാട് ക്രമീകരണങ്ങൾ നടത്തി ചിലപ്പോൾ ചില ദിവസങ്ങളിൽ പട്ടിണി വരെ കിടന്നിട്ടുണ്ട് എന്നിട്ടും എന്റെ ശരീരം ഭാരം ഒട്ടും കുറയുന്നില്ല എന്ന് ഒരുപാട് ആളുകൾ വന്ന് സങ്കടം പറയാറുണ്ട്..

ഇതിനായിട്ട് ഒരുപാട് സപ്ലിമെന്റുകൾ എടുക്കും ജ്യൂസുകൾ കഴിച്ചിട്ടുണ്ട് ഡയറ്റ് പ്ലാൻ ചെയ്തിട്ടും ശരീരഭാരം ഒട്ടും കുറയുന്നില്ല ഇനി അഥവാ കുറഞ്ഞാൽ തന്നെ ഒരു കിലോ അല്ലെങ്കിൽ രണ്ട് കിലോ മാത്രമാണ് കുറയുന്നത് പിന്നീട് രണ്ടുമൂന്നു ദിവസം കഴിഞ്ഞാൽ അത് ഇരട്ടിയായി വീണ്ടും വർദ്ധിക്കുന്നതും കാണാറുണ്ട്..

അപ്പോൾ എന്താണ് ഇത്തരം പ്രശ്നങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ എന്നു പറയുന്നത്.. ഇതിന് പിന്നിൽ സംഭവിക്കുന്നത് എന്താണ് എന്ന് ചോദിച്ചാൽ നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആയിട്ട് ജ്യൂസ് പോലെയുള്ള കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ആയിരിക്കും കഴിക്കുന്നത് അതുകൊണ്ടുതന്നെ സ്വാഭാവികമായിട്ടും വെയിറ്റ് കുറഞ്ഞു വരാറുണ്ട്.

പക്ഷേ നിങ്ങൾ ഈ ഒരു ഡയറ്റ് പ്ലാനിൽ നിന്ന് പിന്നീട് ഡെയിലി ഉള്ള ജീവിതത്തിലേക്ക് വരുമ്പോൾ വീണ്ടും ശരീരഭാരം വർദ്ധിക്കുകയും ചെയ്യുന്നു.. അപ്പോൾ ഓരോ വീഡിയോസ് കണ്ട് അതിലുള്ള പൊടികളൊക്കെ വാങ്ങി പാലിൽ കുടിക്കുന്നത് കൊണ്ട് ആളുകൾ വഞ്ചിക്കപ്പെടുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….