ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരുപാട് ആളുകളെ ക്ലിനിക്കിലേക്ക് വന്നു പറയാറുള്ള ഒരു പ്രശ്നമാണ് ഡോക്ടറെ രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ കാലുകൾ നിലത്ത് ഊന്നാൻ കഴിയുന്നില്ല കാരണം കാലിന്റെ ഉപ്പൂറ്റിയിൽ അതി കഠിനമായ വേദന അനുഭവപ്പെടുന്നുണ്ട് എന്നുള്ളത്.. ഇതുകൊണ്ടുതന്നെ ആളുകൾക്ക് രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്..
കിടന്ന് എഴുന്നേറ്റ് ഡോർ തുറക്കാനോ അല്ലെങ്കിൽ ബാത്റൂമിൽ പോകാനോ പോലും കുറച്ചു സമയത്തേക്ക് ഒന്നിനും കഴിയില്ല.. അതുപോലെതന്നെ മറ്റു ചില ആളുകൾ പറയാറുണ്ട് രാവിലെ എഴുന്നേറ്റ ഉടനെ കാൽപാദങ്ങളിൽ ഇത്തരത്തിൽ വേദന ഉണ്ടാവും എന്നാലും എഴുന്നേറ്റൊന്ന് കുറച്ചുസമയം നടന്നു കഴിഞ്ഞാൽ പിന്നീട് പോകുന്നത് കാണാറുണ്ട് എന്ന്.. പൊതുവേ ആളുകളിൽ കാണാറുള്ളത് നടക്കുന്ന സമയങ്ങളിൽ ഇത്തരത്തിൽ ഉപ്പൂറ്റിയിൽ വേദന അനുഭവപ്പെടാറില്ല എന്നാൽ എവിടെയെങ്കിലും കുറച്ച് സമയം ഒന്ന് ഇരുന്ന് കഴിഞ്ഞാൽ വീണ്ടും കാൽപാദങ്ങളിൽ ഇത്തരത്തിൽ വേദന വരുന്നത് കാണാറുണ്ട്..
അതുപോലെതന്നെ തണുപ്പ് കാലങ്ങളൊക്കെ ആയാൽ ഈ ഒരു വേദന വല്ലാതെ കൂടുന്നത് കാണാറുണ്ട് മാത്രമല്ല അടുക്കളയിൽ ഒക്കെ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന സ്ത്രീകളിൽ പോലും ഈ ഒരു ബുദ്ധിമുട്ട് വളരെയധികം കണ്ടുവരുന്നുണ്ട്..
അതുകൊണ്ട് തന്നെ നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ ഇത്തരം വേദനകൾ എന്തുകൊണ്ടാണ് വരുന്നത് എന്നും അതിനു പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്നും ഇത് വരാതിരിക്കാൻ ആയിട്ട് നമുക്ക് നമ്മുടെ ജീവിതശൈലിയിലെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം അതുപോലെ ഇതുമായി ബന്ധപ്പെട്ട നൂതന ട്രീറ്റ്മെന്റുകൾ എന്തൊക്കെയാണ് എന്നും ഈ വീഡിയോയിലൂടെ നമുക്ക് വിശദമായി മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….