ശരീരത്തിൽ കൂടുതൽ കൊഴുപ്പ് ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ ഏതൊക്കെയാണ് തിരിച്ചറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഉയർന്ന കൊളസ്ട്രോൾ ലെവൽ ഇന്ന് ചെറുപ്പക്കാരിൽ പോലും കാണുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ്.. പലപ്പോഴും ഡോക്ടർമാരെ കണ്ട് അവർ കൊളസ്ട്രോൾ ഉണ്ട് എന്ന് പറയുമ്പോൾ ഭക്ഷണം നിയന്ത്രണമാണ് അതുകൊണ്ട് തന്നെ കഴിയുന്നത്ര ബീഫ് ചിക്കൻ റെഡ്മീറ്റ് പോലുള്ള ഭക്ഷണങ്ങൾ ഒന്നും കഴിക്കില്ല.. ഒരുമാസം നല്ല രീതിയിൽ ഭക്ഷണത്തിലെ ശ്രദ്ധിച്ച ശേഷം വീണ്ടും പരിശോധന നടത്തുന്നു എന്നാൽ കൊളസ്ട്രോൾ ലെവൽ അതുപോലെ തന്നെ ഉണ്ടാവും ഒരു മാറ്റവും ഉണ്ടാവില്ല..

ഒരുപക്ഷേ അതിലൂടെ നിരാശരായിട്ട് അവർ വീണ്ടും മരുന്നുകളിൽ തന്നെ ആശ്രയിച്ചു തുടങ്ങുന്നു.. എന്തുകൊണ്ടാണ് നമ്മൾ പതിവായിട്ട് കഴിക്കുന്ന ആഹാരരീതി മാറ്റിയിട്ട് പോലും കൊളസ്ട്രോൾ ലെവൽ കുറയാത്തത് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. അതിനായിട്ട് നമ്മൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടത് ഏതൊക്കെ ഭക്ഷണങ്ങളാണ് നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ ലെവൽ കൂട്ടുന്നത് എന്നുള്ളത് തിരിച്ചറിയുക എന്നതാണ്..

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ എണ്ണയും പൊരിച്ച ഭക്ഷണസാധനങ്ങളും കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങളും എല്ലാം തന്നെ അതിൽ അടങ്ങിയിരിക്കുന്ന ഫാറ്റ് നമ്മുടെ ശരീരത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ 20% മാത്രമാണ് കൂട്ടുന്നത്.. ബാക്കി നൂറിൽ 80 ശതമാനവും നമ്മുടെ കരൾ തന്നെയാണ് കൂടുതലായിട്ട് കൊഴുപ്പ് ശരീരത്തിൽ പ്രൊഡ്യൂസ് ചെയ്യുന്നത്..

കരൾ ഇത്തരത്തിൽ അമിതമായി ശരീരത്തിലെ കൊഴുപ്പ് പ്രൊഡ്യൂസ് ചെയ്യണമെങ്കിൽ കൊഴുപ്പ് ഉണ്ടാക്കുന്ന അതിൻറെ തായ് ഭക്ഷണങ്ങൾ ശരീരത്തിൽ എത്തണം.. ഈ പ്രോസസ്സുകൾ എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് ഈ വീഡിയോയിലൂടെ വിശദീകരിക്കാം.. നിങ്ങൾക്കെല്ലാവർക്കും അറിയാം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് നമ്മുടെ ശരീരം എനർജി ആക്കി ദഹിപ്പിച്ച് ഉപയോഗിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….