ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു സൗന്ദര്യ പ്രശ്നം എന്നതിലുപരി ഒരു ആളുകളുടെ കോൺഫിഡൻസ് പോലും ഇല്ലാതാക്കുന്ന ഒരു പ്രശ്നമായി മാറുകയാണ് മുഖക്കുരു എന്നുള്ളത്.. അതുകൊണ്ടുതന്നെ ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് മുഖക്കുരു എന്നുള്ള അസുഖത്തെ കുറിച്ചും ഈ ഒരു രോഗത്തെക്കുറിച്ചുള്ള മിദ്യാധാരണകളും ഇന്ന് ഈ ഒരു പ്രശ്നം മാറ്റാൻ ആയിട്ട് അവൈലബിൾ ആയ നൂതന ചികിത്സ മാർഗ്ഗങ്ങളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം..
മുഖക്കുരു എന്ന് പറയുന്നത് വളരെ കോമൺ ആയിട്ട് ഉള്ള ഒരു അസുഖം തന്നെയാണ്.. ഏകദേശം 85 മുതൽ 90% വരെ ആളുകളെ ബാധിക്കുന്നു.. ഇത് കൂടുതലും ചെറുപ്പക്കാരായ ആളുകളെയാണ് ബാധിക്കുന്നത്.. കൗമാരം പ്രായക്കാരിൽ മാത്രം വരുന്ന ഒരു പ്രശ്നമാണ് ഈ മുഖക്കുരു എന്നുള്ളത് ഒരു മിദ്യാധാരണ തന്നെയാണ്..
ചിലപ്പോൾ ചെറുപ്പത്തിൽ ഇത്തരത്തിൽ ഉണ്ടാകുന്ന മുഖക്കുരു 30 വയസ്സ് അല്ലെങ്കിൽ 40 വയസ്സ് വരെയൊക്കെ തുടർന്ന് വരാവുന്നതാണ്.. ഇത് സ്ത്രീകളിലെടുക്കുകയാണെങ്കിൽ ഏകദേശം 12 ശതമാനത്തോളം കണ്ടുവരുന്നു അതുപോലെതന്നെ പുരുഷന്മാരെ ആണെങ്കിൽ മൂന്ന് ശതമാനത്തോളം കണ്ടുവരുന്നു.. രണ്ടാമത്തെ ഒരു പ്രധാനപ്പെട്ട തെറ്റിദ്ധാരണ എന്ന് പറയുന്നത് ഭക്ഷണവും ഈ ഒരു മുഖക്കുരുവും തമ്മിലുള്ള ബന്ധമാണ്..
അതായത് പലരും പറയാറുണ്ട് ചില ഭക്ഷണങ്ങളൊക്കെ കഴിച്ചാൽ അത് മുഖക്കുരു വരുത്തും എന്നുള്ളത്.. ഇപ്പോഴത്തെ നൂതനമായ പഠനങ്ങൾ തെളിയിക്കുന്നത് നമ്മുടെ രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂട്ടുന്ന തരത്തിൽ ഉള്ള ഭക്ഷണങ്ങൾ ഇതാണ് മുഖക്കുരു കൂട്ടാൻ കാരണമായിട്ട് പറയുന്നത്.. അതുപോലെതന്നെ ചില ആളുകൾക്കെങ്കിലും മേക്കപ്പ് ഇട്ടുകഴിഞ്ഞാൽ മുഖക്കുരു വരും എന്നുള്ള ഒരു തെറ്റിദ്ധാരണ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….