ശരീരത്തിൽ കാൽസ്യം കുറവ് അനുഭവപ്പെടുന്നത് കൊണ്ട് മാത്രമാണോ ജോയിൻറ് പെയിൻ ഉണ്ടാവുന്നത്?? വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളിൽ ഉള്ള ഒരു കോമൺ പ്രശ്നമാണ് ജോയിൻറ് പെയിൻ എന്നുപറയുന്നത്.. പൊതുവേ ഇത്തരം പ്രശ്നങ്ങൾ ആയിട്ട് നമ്മൾ ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ ആദ്യം തന്നെ പറയുന്നത് കാൽസ്യം ടെസ്റ്റ് ചെയ്യാൻ പറയാറാണ് പതിവ്..

അതായത് ശരീരത്തിലെ ജോയിന്റുകളിൽ വല്ല ബുദ്ധിമുട്ടും അനുഭവപ്പെടുകയാണെങ്കിൽ കാൽസ്യം സപ്ലിമെൻറ് എടുക്കാൻ പറയും അതുപോലെതന്നെ ഒരു പ്രായം കഴിഞ്ഞ് സ്ത്രീകളോട് ആണെങ്കിലും കാൽസ്യം ഗുളികകൾ കഴിക്കാൻ പറയാറുണ്ട്.. പലപ്പോഴും അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ കൂടുതലും കാൽസ്യം സംബന്ധമായ പല ടെസ്റ്റുകളും ആണ് ചെയ്യാൻ പറയാറുള്ളത്..

എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ടത് കാര്യം ഇത്തരത്തിൽ കാൽസ്യം സപ്ലിമെന്റുകൾ എടുത്താലും ഈ ജോയിന്റുകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാറണമെന്ന് ഇല്ല.. പലപ്പോഴും ഇതിലൂടെ സംഭവിക്കുന്ന കാര്യം ശരീരത്തിൽ ഇത്തരത്തിൽ ജോയിന്റുകളിൽ വേദനകൾ ഉണ്ടാവും എന്നാൽ കാൽസ്യം പരിശോധിച്ചാൽ അവ നോർമലും ആയിരിക്കാം.. ഇത്തരം സാഹചര്യങ്ങളിൽ ഒക്കെ ബ്ലഡ് പരിശോധിക്കുമ്പോൾ അതിൽ കാൽസ്യം ഉണ്ടാവും പക്ഷേ നമ്മുടെ ബോണുകൾ എപ്പോഴും വീക്ക് ആയിരിക്കും..

നമ്മുടെ കാൽസ്യം അസ്ഥികൾക്ക് ഉപകാരപ്പെടണം എന്നുണ്ടെങ്കിൽ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ വേറെ വേണം. അതായത് ഒന്ന് വിറ്റാമിൻ ഡി രണ്ടാമത് മഗ്നീഷ്യം ആണ്.. ഈ രണ്ട് കോമ്പിനേഷനിൽ കൂടെ കാൽസ്യം സപ്ലൈ ചെയ്താൽ മാത്രമേ നമ്മുടെ ശരീരത്തിന് അത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….