കൈകളിൽ ഉണ്ടാവുന്ന തരിപ്പ് വേദന എന്നീ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കൈകളിൽ ഉണ്ടാകുന്ന തരിപ്പ് എന്ന് പറയുന്നത്.. നമ്മുടെ സമൂഹത്തിലെ ഇന്ന് അഞ്ചു മുതൽ 10 ശതമാനം വരെയുള്ള ആളുകൾക്ക് കയ്യിൽ തരിപ്പ് ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.. ഞരമ്പുകളുടെ അസുഖങ്ങളിൽ വച്ച് ഏറ്റവും സാധാരണയായിട്ട് ആളുകൾ കണ്ടുവരുന്ന ഒരു പ്രശ്നമാണ് കാർപ്പൽ ടണൽ സിൻഡ്രം എന്ന് പറയുന്നത്..

ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് ചോദിക്കുകയാണ് എങ്കിൽ അതായത് കൈകളിൽ ഉണ്ടാകുന്ന വളരെ ശക്തമായ തരിപ്പ്.. ചിലപ്പോൾ ഒരു വിരലിൽ മാത്രമായിരിക്കാൻ തരിപ്പ് അനുഭവപ്പെടുക അല്ലെങ്കിൽ നാല് വിരലിൽ ഉണ്ടാവും അതല്ലെങ്കിൽ അപൂർവ്വമായിട്ട് അഞ്ചു വിരലിലും തരിപ്പ് അനുഭവപ്പെടാം..

അതായത് നമ്മൾ ഇപ്പോൾ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ ആയിരിക്കാം അതല്ലെങ്കിൽ സൈക്കിൾ ഉപയോഗിക്കുമ്പോൾ അതല്ലെങ്കിൽ ഫോണൊക്കെ യൂസ് ചെയ്യുമ്പോൾ ഇത്തരത്തിൽ അനുഭവപ്പെടാറുണ്ട്.. തരിപ്പ് മാത്രമല്ല ഇതിന്റെ കൂടെ വേദനയും അനുഭവപ്പെടാറുണ്ട് മാത്രമല്ല ഈ വേദന കയ്യിന്റെ വിരലിന്റെ തുമ്പത്ത് തുടങ്ങി ഷോൾഡറിലേക്ക് വരെ വ്യാപിക്കുന്ന ഒരു സാഹചര്യം കണ്ടുവരാറുണ്ട്.. അപൂർവമായിട്ട് ചിലപ്പോൾ ഒരു കൈയിൽ വന്നിട്ട് അതിനുശേഷം രണ്ട് കൈയിലും വ്യാപിക്കാം..

അതുപോലെതന്നെ ഗർഭിണികളായ സ്ത്രീകളിൽ ഈറോ ബുദ്ധിമുട്ട് കൂടുതലായും കണ്ടുവരുന്നു.. 30 മുതൽ 60% വരെ ഇത്തരത്തിൽ ഗർഭിണികളിൽ ഉണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.. അത് കൂടുതലും ആറുമാസം മുതൽ തുടങ്ങി 9 മാസം വരെ ഉണ്ടാവാം.. അത് മാത്രമല്ല പ്രസവം കഴിഞ്ഞാൽ പോലും ഏതു പ്രശ്നം ദീർഘകാലം നീണ്ടുനിൽക്കുന്നതും കണ്ടുവരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….