കുടവയർ ദിവസങ്ങൾക്കുള്ളിൽ തന്നെ ഈസിയായി കുറച്ചെടുക്കാൻ സഹായിക്കുന്ന അഞ്ച് മാർഗ്ഗങ്ങളെ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കുടവയർ കുറച്ചു നിർത്തുക എന്ന് പറയുന്നത് പലപ്പോഴും ഒരു ആരോഗ്യപ്രശ്നം മാത്രമല്ല അത് ഒരു സൗന്ദര്യ പ്രശ്നം കൂടിയാണ്.. പലപ്പോഴും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പരിധിക്ക് മുകളിൽ വയർ ഉണ്ടെങ്കിൽ അത് അവരുടെ തന്നെ ആത്മവിശ്വാസത്തിന് കോട്ടം തട്ടാറുണ്ട്..

അതുകൊണ്ടുതന്നെ ഇന്ന് സോഷ്യൽ മീഡിയയിൽ നോക്കിയാൽ സമൂഹത്തിൽ നോക്കിയാലും ടിവിയിൽ നോക്കിയാലും എല്ലാം കുടവയർ കുറയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ഉള്ള പരസ്യങ്ങളും പ്രോഡക്ടുകളും ആണ് ഏറ്റവും കൂടുതൽ ആയിട്ട് കാണുന്നത്.. എന്താണ് യഥാർത്ഥത്തിൽ കുടവയർ.. നമ്മുടെ വയറിൻറെ അകത്ത് കൊഴുപ്പ് വല്ലാതെ അടിഞ്ഞു കൂടുന്ന അവസ്ഥയാണ് കുടവയർ എന്ന് പറയുന്നത്.. നമ്മുടെ വയറിൻറെ ഉള്ളിൽ മസിലുകൾ തന്നെ പല ലെയറുകൾ ആയിട്ട് ഉണ്ട്..

ഈ ലയറുകളുടെ പുറത്ത് കൊഴുപ്പുകൾ അടിഞ്ഞുകൂടിയിട്ടുണ്ട്.. നിങ്ങൾക്ക് എല്ലാവർക്കും അറിയാം നമ്മുടെ ശരീരത്തിന്റെ എല്ലാവടെയും നമ്മുടെ സ്കിന്നിന്റെ തൊട്ടു താഴെയായിട്ട് കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണ്ട്.. അതുപോലെതന്നെ വയറിൻറെ ഇരുവശങ്ങളിലും അല്പം വണ്ണമുള്ള ആളുകളിൽ നോക്കിയാൽ അറിയാൻ കഴിയും ഇവരുടെ വയറിൻറെ ഇരുവശങ്ങളിലായി കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണ്ടാവും.. ഇതല്ല കുടവയർ എന്ന് പറയുന്നത്..

ഈ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ പെരിഫ്രൽ ഫാറ്റ് എന്നു പറയും.. ഇത് നമ്മുടെ ശരീരത്തിന്റെ പുറമേയുള്ള കൊഴുപ്പ് ആണ്.. എന്നാൽ വയറിൻറെ മസിലുകളുടെ ഉൾവശത്ത് നമ്മുടെ ആന്തരിക അവയവങ്ങളുടെ ഭാഗത്ത് കുടലിന്റെയും മറ്റും ഭാഗത്തായിട്ട് കൊഴുപ്പ് വല്ലാതെ അടിഞ്ഞു കൂടാൻ തുടങ്ങുന്നു.. ഇതാണ് വിസറൽ ഫാറ്റ് എന്ന് പറയുന്നത്.. ഈയൊരു ഫാറ്റ് അടിഞ്ഞുകൂടുന്നതാണ് നമ്മുടെ ശരീരത്തിന് ഏറ്റവും അപകടകരവും ഏറ്റവും കൂടുതൽ രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….