ഭക്ഷണത്തിൽ നിയന്ത്രണം വരുത്തിയിട്ടും എക്സസൈസ് ചെയ്തിട്ടും കുടവയർ കുറയുന്നില്ല.. അതിനു പിന്നിലെ യഥാർത്ഥ കാരണത്തെ കുറിച്ച് അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കഴിഞ്ഞദിവസം ഒരാൾ എന്നെ ഫോൺ വിളിച്ചു ചോദിച്ചിരുന്നു ഡോക്ടറെ ഞാൻ എന്നും ഒരു മണിക്കൂർ ഓടുന്നുണ്ട് അതുപോലെതന്നെ ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ വരുത്തുന്നുണ്ട് എന്നിട്ടും എന്റെ കുടവയർ ഒട്ടും കുറയുന്നില്ല..

സാധാരണ ഭക്ഷണത്തിൽ കൂടുതൽ നിയന്ത്രണങ്ങളും അതുപോലെ തന്നെ ദിവസേന വ്യായാമങ്ങളും ചെയ്താൽ ശരീരഭാരം കുറയും അതിൻറെ കൂടെ കുടവയറും കുറയേണ്ടതാണ്.. അതിനെക്കുറിച്ച് ഞാൻ വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ് മനസ്സിലായത് അദ്ദേഹം രാവിലെ ഒരു മണിക്കൂർ ഓടാൻ പോകും എന്നിട്ട് തിരിച്ചുവന്നു ഉടനെ തന്നെ ഫുഡ് കഴിക്കാം.. കഴിക്കുന്ന ഭക്ഷണം എന്താണ് എന്ന് ചോദിച്ചപ്പോൾ രാവിലെ ഉണ്ടാക്കുന്ന ഇഡ്ഡലി അല്ലെങ്കിൽ ദോശ അങ്ങനെ എന്തെങ്കിലും ആയിരിക്കും കഴിക്കുക..

ഉച്ചയ്ക്ക് കഴിക്കുന്ന ഫുഡിനെ പറ്റി ചോദിച്ചപ്പോൾ ചോറ് കഴിക്കും പറഞ്ഞു അതുപോലെ വൈകുന്നേരത്തെ ചോദിച്ചപ്പോൾ അപ്പോഴും ചോറ് തന്നെയാണ്.. ഇത്തരത്തിൽ മൂന്നുനേരവും അരി കൊണ്ടുള്ള ഭക്ഷണം ഫോളോ ചെയ്തിട്ട് ചെറിയ എക്സസൈസുകൾ മാത്രം ചെയ്യുന്ന ആളുകൾക്ക് അദ്ദേഹം ആഗ്രഹിക്കുന്നത് പോലെ വയറിലെ കൊഴുപ്പ് കുറയണം എന്നില്ല..

നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ പാൻക്രിയാസിലെ ഇൻസുലിൻ ഹോർമോൺ ദഹിപ്പിച്ച അബ്സോർബ് ചെയ്ത് എനർജി ആക്കി കൺവേർട്ട് ചെയ്ത് ഉപയോഗിക്കുന്നു.. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൻറെ എനർജി അബ്സോർപ്ഷനേക്കാൾ കുറവാണ് നമ്മുടെ യൂട്ടിലൈസേഷൻ.. നമ്മുടെ ഉള്ളിലേക്ക് ചെല്ലുന്ന എനർജിയെക്കാൾ കുറവാണ് നമ്മുടെ ശരീരം ചെലവാക്കുന്നത് എങ്കിൽ ഈ എനർജി നമ്മുടെ ശരീരം സ്റ്റോർ ചെയ്യാൻ ആയിട്ട് മാറ്റും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…