ശരീരത്തിൻറെ പലഭാഗങ്ങളിൽ ഉണ്ടാകുന്ന കറുത്ത ഇരുണ്ട നിറങ്ങൾ ഈസിയായി പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരുടെയും സ്കിന്നിലെ പ്രത്യേകിച്ച് മുഖത്തിന്റെ ഇരുവശങ്ങളിൽ അതുപോലെ കഴുത്തിന്റെ പുറകിൽ കക്ഷത്തിൽ അതുപോലെ തുട ഇട്ക്കുകിലൊക്കെ കറുത്ത പാടുകൾ വരാനുള്ള കാരണം എന്തായിരിക്കും.. പലരും നമ്മുടെ സോഷ്യൽ മീഡിയകളിൽ കാണുന്ന പല ഒറ്റമൂലികളും എടുത്ത് അരച്ച് സ്കിന്നിൽ പുരട്ടിയിട്ട് ഈ ഭാഗം വെളുക്കാൻ വേണ്ടി ട്രൈ ചെയ്യുന്നത് കാണാറുണ്ട്..

ഇന്ന് നമ്മുടെ ടിവിയിലൊക്കെ കാണുന്ന പല പരസ്യങ്ങളും പല മരുന്നുകളും വാങ്ങി ആളുകൾ സ്കിന്നിൽ പുരട്ടാൻ വേണ്ടി വാങ്ങിക്കുന്നു.. എന്തുകൊണ്ടാണ് ഈ ഒരു പ്രശ്നം ഉണ്ടാവുന്നത് എന്ന് തിരിച്ചറിയാതെ പലരും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ കാണുന്ന ഒറ്റമൂലികളും എടുത്ത് സ്വന്തം ശരീരത്തിൽ പരീക്ഷിക്കുമ്പോൾ നിങ്ങൾ ആദ്യം മനസ്സിലാക്കുക കാരണം എന്താണെന്ന് അറിയാതെ നമ്മൾ സ്കിന്നിൽ ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള പല കോമ്പിനേഷൻ ഒരുപക്ഷേ നമുക്ക് ഗുണത്തേക്കാൾ ഉപരി അത് കൂടുതൽ ദോഷമായിരിക്കും നമുക്ക് വരുത്തുന്നത്..

അതുകൊണ്ടുതന്നെ നമ്മുടെ സ്കിന്നിലെ ഇത്തരത്തിലുള്ള ഭാഗങ്ങളിൽ കറുപ്പ് നിറം വരാനുള്ള കോമൺ ആയിട്ടുള്ള കാരണങ്ങളും ഇത് പരിഹരിക്കാനുള്ള ചില നാച്ചുറൽ ആയിട്ടുള്ള അതായത് യാതൊരു പാർശ്വഫലങ്ങളും നൽകാത്ത ചില മാർഗങ്ങളെക്കുറിച്ച് ഇവിടെ വിശദീകരിക്കാം..

നമ്മുടെ സ്കിന്നിന് നിറം നൽകുന്നതും മെലാനിൻ എന്ന് പറയുന്ന പിഗ് മെൻറ് ആണ്.. ഇത് നമ്മുടെ ശരീരത്തിൽ കൂടി കഴിഞ്ഞാൽ കറുപ്പ് നിറമായിരിക്കും ഉണ്ടാവുക.. ഇനി അഥവാ ഈ മെലാനിൻ കുറവാണ് എങ്കിൽ വെളുത്ത നിറമായിരിക്കും ഉണ്ടാവുക. ഈ മെലാനിൽ നമ്മുടെ ശരീരത്തിൽ എല്ലാ ഭാഗങ്ങളിലും ഏകദേശം ഒരേ അളവിൽ ആണ് ഉണ്ടാവുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….