നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും പിന്നിൽ ഓരോ കാരണങ്ങളുണ്ട്…

അറിയാതെ പോലും വിഷമിക്കാത്തവരായിട്ട് ഈ ലോകത്ത് ആരും തന്നെ ഉണ്ടാവില്ല.. ലോകത്തുള്ള എല്ലാവരുടെയും മനസ്സ് ഒന്നിലധികം തവണ വിഷമിക്കുകയും അവർ അനേകം കാരണങ്ങൾ കൊണ്ട് ദുഃഖം അനുഭവിക്കുകയും ചെയ്യുന്നവരാണ്.. ഇതെല്ലാം കേൾക്കുമ്പോൾ ചിലർ ചിന്തിക്കും എന്തിനാണ് എല്ലാവരും ദുഃഖങ്ങളും ദുരിതങ്ങളും ഒക്കെ അനുഭവിക്കുന്നത് എന്ന്.. ലോകത്ത് സന്തോഷവും സമാധാനവും മാത്രം മതിയല്ലോ എന്ന്..

എന്നാൽ ഈ ലോകത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങൾക്കും പിന്നിലും ഓരോ സത്യമുണ്ട്.. ലോകത്ത് മാനസിക സമ്മർദ്ദവും വിഷമവും ഏവരും അനുഭവിക്കുന്നതിന് പിന്നിൽ ഒരു കാരണം തീർച്ചയായിട്ടും ഉണ്ടായിരിക്കുന്നതാണ്.. ഒരു പൂവിനെ എടുത്ത് നമ്മൾ ഒന്ന് ഞെരുക്കിയാൽ അവിടെ അതിൻറെ എല്ലാവിധ സുഗന്ധവും പരക്കുന്നതാണ്.. അതുപോലെതന്നെ ഒരു പഴുത്ത പഴത്തെ എടുത്ത് കയ്യിൽ എടുത്ത് അമർത്തിയാൽ അതിൽനിന്നും മധുരമായ പഴച്ചാർ വരുന്നതാണ്..

ഇത്തരത്തിൽ ഒരു പുഷ്പവും പഴവും നമ്മളെ പല കാര്യങ്ങളും പഠിപ്പിക്കുന്നതാണ്.. അവർ സമ്മർദ്ദം അനുഭവിക്കുമ്പോൾ അവരിൽ ഏറ്റവും വലിയ ഗുണം അറിയാതെ പുറത്തുവരുന്നതാണ് ഇതുപോലെ അനേകം സമ്മർദ്ദങ്ങൾ അനുഭവിച്ചാൽ മാത്രമേ ഒരു വജ്രത്തെ നിർമ്മിക്കുവാൻ സാധിക്കുള്ളു എന്ന് നമ്മൾ മനസ്സിലാക്കണം..

അതുകൊണ്ടുതന്നെ വിഷമങ്ങളും ദുഃഖങ്ങളും ഒക്കെ നമ്മൾ അനുഭവിക്കുമ്പോൾ നമ്മളിലെ ഏറ്റവും വലിയ ഗുണങ്ങൾ പുറത്തേക്ക് കൊണ്ടുവരുന്നതാണ്.. നമുക്ക് അസാധ്യം എന്ന് തോന്നിപ്പിക്കുന്ന പല കാര്യങ്ങളും ഈ സമയം നമ്മൾ അറിയാതെ ചിന്തിച്ചു പോകുന്നതാണ്… എത്ര വലിയ സംഭവത്തിലും ഭഗവാൻ കൂടെയുണ്ട് എന്നും നമ്മുടെ ആത്മധൈര്യത്തിനായി ഭഗവാൻ സഹായിക്കും എന്നുമാത്രം നമ്മൾ മറക്കരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…