കിഡ്നി സ്റ്റോൺ സാധ്യതകൾ ഉണ്ടെങ്കിൽ ശരീരം കാണിച്ചു തരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കിഡ്നി സ്റ്റോൺ വരാതിരിക്കാൻ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കും ഇനി അഥവാ വന്നു പോയി കഴിഞ്ഞാൽ അത് മൂത്രത്തിലൂടെ പോകാൻ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും.. ഇനി മൂത്രത്തിലൂടെ ഒട്ടും പോകാത്ത കല്ലുകൾ ആണെങ്കിൽ അത് പോകാനായിട്ട് എന്തെങ്കിലും ഒറ്റമൂലി പ്രയോഗങ്ങൾ ചെയ്യാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം..

ഈ മൂത്രത്തിൽ കല്ല് എന്നുള്ള രോഗം ഉണ്ടാകുമ്പോൾ പ്രധാനമായിട്ടും ഉള്ള ഒരു ലക്ഷണം എന്ന് പറയുന്നത് വയറുവേദന തന്നെയാണ് എന്നാണ് പലരുടെയും ധാരണ.. പക്ഷേ അങ്ങനെ വയറുവേദന മാത്രമല്ല ചിലപ്പോൾ അത് നടുവ് വേദന ആയിട്ടും വരാം.. നടുവേദന എന്നു പറയുന്നത് എല്ലുകളുടെ പ്രശ്നം അല്ലെങ്കിൽ ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് മാത്രം വരുന്നതല്ല..

മൂത്രത്തിൽ കല്ല് ഉള്ളപ്പോൾ ഈ സ്റ്റോൺ യുറേത്ര യിലേക്ക് ഇറങ്ങുമ്പോഴേക്കും ഉണ്ടാകുന്ന വേദന അത് പലപ്പോഴും റേഡിയേറ്റിങ് പെയിൻ ആയിരിക്കും.. സ്ത്രീകൾക്ക് ആണെങ്കിൽ അവരുടെ തുടയുടെ ഭാഗത്തും അതുപോലെ പുരുഷന്മാർക്ക് ആണെങ്കിൽ അവരുടെ വൃഷണ സഞ്ചികളിലും അവർക്ക് അനുഭവപ്പെടാറുണ്ട്.. അതോടൊപ്പം ഒരുവിധത്തിലുള്ള വേദനകളും ഇല്ലാതെ മൂത്രത്തിൽ രക്തമയം കാണുന്ന ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്..

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ നമ്മളെ വേണ്ട ടെസ്റ്റുകൾ ചെയ്ത് അത് കൺഫോം ചെയ്യേണ്ടതാണ്.. ഇത് കിഡ്നിയിൽ ഇങ്ങനെ സ്റ്റക്ക് ആയി ഇരുന്നു കഴിഞ്ഞാൽ അത് പലപ്പോഴും വേദന ഉണ്ടാക്കാറില്ല.. എന്നാൽ അത് കിഡ്നിയിൽ നിന്നും താഴേക്ക് വരുന്ന മൂത്രനാളിയിൽ കുടുങ്ങി അതിൻറെ ഭിത്തികളിൽ ഉണ്ടാക്കുന്ന പോറലുകൾ കൊണ്ടാണ് നമുക്ക് അതി കഠിനമായ വേദന പലപ്പോഴും ഉണ്ടാകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….