സ്ത്രീകളിൽ ഉണ്ടാകുന്ന അമിത രോമ വളർച്ചയ്ക്ക് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ചും പരിഹാരമാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പൊതുവേ ചെറുപ്പകാരികളായ സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത രോമവളർച്ച എന്നുള്ളത്.. അതായത് താടിയും മീശ തുടങ്ങിയ ഭാഗങ്ങളിലൊക്കെ കണ്ടുവരുന്ന അമിത രോമവളർച്ച.. അപ്പോൾ നമുക്ക് ഈ വീഡിയോയിലൂടെ ഈ ഒരു പ്രശ്നത്തിനും പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചും ഇത് പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ആണ് പറയാൻ പോകുന്നത്…

ആദ്യമായിട്ട് നമുക്ക് എന്താണ് അമിതമായ രോമവളർച്ച എന്നുള്ളതിനെ കുറിച്ച് വിശദമായി മനസ്സിലാക്കാം.. സ്ത്രീകളിൽ പുരുഷന്മാരെ പോലെ തന്നെ താടിയുടെയും മീശയുടെയും ഭാഗത്തെല്ലാം അമിതമായി രോമം കാണുന്നതിനെയാണ് നമ്മൾ പൊതുവേ അമിത രോമ വളർച്ച എന്ന് പറയുന്നത്.. സ്ത്രീകളിൽ അസാധാരണമായിട്ട് രോമവളർച്ച കാണുക.. ഇനി നമുക്ക് ഇത് ഉണ്ടാകുന്നതിനു പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം..

ഒന്നാമതായിട്ട് ഈ ഒരു പ്രശ്നം പാരമ്പര്യം ആയിട്ട് കണ്ടുവരാറുണ്ട്.. അതായത് തലമുറകളായി പല വ്യക്തികൾക്കും രോമവളർച്ച കണ്ടു വരാറുണ്ട്.. നമ്മുടെ സാധാരണമായിട്ട് കണ്ടുവരാറുള്ള ഒരു പ്രശ്നം പിസിഒഎസ് ആണ്.. ഈയൊരു രോഗാവസ്ഥയുടെ ഭാഗമായിട്ട് വരുന്ന അമിത രോമ വളർച്ച.. നമ്മുടെ ശരീരത്തിലെ അഡ്രിനൽ ഗ്ലാൻഡ് അല്ലെങ്കിൽ ഗ്രന്ഥിയുടെ ഭാഗമായിട്ട് ഇത്തരത്തിൽ രോമവളർച്ച വരാം പക്ഷേ വളരെ വിരളമായിട്ട് മാത്രമേ ഇത് കാണുകയുള്ളൂ..

അതുപോലെ ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ ആയിട്ടും ഇത്തരത്തിൽ കാണപ്പെടാറുണ്ട്.. അതുപോലെ പിസിഒഎസ് ആണ് ഏറ്റവും പ്രാധാന്യം അർഹിക്കുന്നത്.. ഇപ്പോൾ കൗമാരപ്രായത്തിലുള്ള കുട്ടികളിൽ അതുപോലെതന്നെ ചെറുപ്പകാരികളായ സ്ത്രീകളിലൊക്കെ ഈ ഒരു അമിത രോമം വളർച്ച വളരെ കോമൺ പ്രശ്നമായിട്ട് കണ്ടു വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….