ഈന്തപ്പഴം കഴിക്കുന്നത് നിത്യേന ഒരു ശീലമാക്കിയാൽ അത് വഴി ശരീരത്തിന് ലഭിക്കുന്ന പ്രധാനപ്പെട്ട ഗുണങ്ങളെ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഈന്തപ്പഴം അഥവാ കാരക്ക ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. കാരണം ഇതിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട് അതുപോലെതന്നെ വളരെ രുചികരവും ആയതുകൊണ്ട് തന്നെ കൊച്ചു കുട്ടികൾ മുതൽ ഏത് പ്രായത്തിലുള്ള ആളുകൾക്കും ഇഷ്ടമുള്ള ഒരു പഴം തന്നെയാണ് ഇത്.. അതുമാത്രമല്ല എല്ലാവർക്കും കഴിക്കാവുന്ന ഒരു പഴം കൂടിയാണ് ഇത്..

ഏകദേശം 8000 വർഷങ്ങൾക്കു മുൻപ് ഇറാക്കിൽ ആണ് ഇത് ആദ്യമായി കൃഷി ചെയ്തിരുന്നത്.. അവിടുന്ന് തുടങ്ങി ഇത് ഇന്ന് പേർഷ്യൻ കൺട്രികളിൽ എല്ലാം കൃഷി ചെയ്യാൻ തുടങ്ങി പിന്നീട് അവിടുന്ന് അമേരിക്കയിലും എത്തി.. ഇതിൻറെ ഒരു പ്രത്യേകത എന്ന് പറയുന്നത് ശക്തമായ വെയിൽ കിട്ടുന്ന ഏതൊരു അന്തരീക്ഷത്തിലും നമുക്ക് ഈന്തപ്പഴം വളർത്താൻ സാധിക്കും.. ഈന്തപ്പഴം ഡ്രൈ ആയിട്ട് ഉപയോഗിക്കുന്നവരും ഉണ്ട് അതുപോലെ ഫ്രഷ് ആയിട്ടും ഉപയോഗിക്കുന്നവർ ഉണ്ട്.. നമ്മുടെ നാട്ടിൽ കൂടുതൽ അവൈലബിൾ ആയിട്ടുള്ളത് ഡ്രൈ ആയിട്ടുള്ള പഴമാണ്..

ഏറെ രുചികരവും അതുപോലെതന്നെ മധുരമുള്ളതും ആയതുകൊണ്ട് മാത്രമല്ല ഈന്തപ്പഴത്തിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരുപാട് വൈറ്റമിൻസ് മിനറൽസ് അമിനോ ആസിഡുകളും അതുപോലെ ഫൈബറുകളും ധാരാളമായി ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്.. ഞാൻ ഈ പഴത്തിന്റെ ഗുണങ്ങളെക്കുറിച്ച് വിവരിക്കാം.. ഇതിനകത്ത് ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത് ഫൈബറുകൾ ആണ്.. നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഫൈബറുകൾ ഈ പഴത്തിൽ വളരെ കൂടുതലായി അടങ്ങിയിട്ടുണ്ട്..

ഈന്തപ്പഴത്തിനകത്ത് ഇതുമാത്രമല്ല നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ആന്റിഓക്സിഡൻസ് ധാരാളം അടങ്ങിയിട്ടുണ്ട്.. അതുമാത്രമല്ല ഇവ കഴിക്കുന്നത് കൊണ്ട് നമ്മുടെ ഹൃദയത്തിനും കൂടുതൽ നല്ലതാണ്.. അതുമാത്രമല്ല ക്യാൻസർ പോലുള്ള രോഗങ്ങൾ ശരീരത്തിൽ വരാതെ തടയുന്നതിന് ഒരു പരിധിവരെ ഈ പഴങ്ങൾക്ക് സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….