പൈൽസ് എന്ന രോഗത്തെക്കുറിച്ചും ആളുകൾക്കിടയിൽ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെക്കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് പേരെ ബാധിക്കുന്ന പലരും പുറത്തു പറയാൻ മടിക്കുന്ന ഒരു അസുഖമാണ് പൈൽസ് എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത് പൈൽസ് എന്ന രോഗത്തെക്കുറിച്ചും അതിൻറെ രോഗലക്ഷണങ്ങളെക്കുറിച്ചും അതിൻറെ ചികിത്സ മാർഗ്ഗങ്ങളെ കുറിച്ചാണ്.. മലയാളികളുടെ ഇടയിലെ ഒരുപാട് ചർച്ച ചെയ്യപ്പെടുകയും അതുപോലെതന്നെ ഒരുപാട് തെറ്റിദ്ധാരണകൾ ഉള്ള ഒരു രോഗം കൂടിയാണ് ഈ പറയുന്ന പൈൽസ്.. വൈദ്യശാസ്ത്രത്തിൽ ഇതിനെ ഹെമറോയിഡ് എന്നും പറയുന്നു..

മലയാളത്തിൽ ഇതിന് മൂലക്കുരു എന്ന് പറയുന്നു.. മലദ്വാരത്തിൽ വരുന്ന എല്ലാ ബുദ്ധിമുട്ടുകളെയും പൊതു ആളുകൾ പൈൽസ് ആണ് എന്നുള്ള രീതിയിലാണ് തെറ്റിദ്ധരിക്കപ്പെടുന്നത് അതുകൊണ്ടുതന്നെ പല രോഗങ്ങളും അതിൻറെ കോംപ്ലിക്കേഷൻസിൽ നമ്മളെക്കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്..

മലദ്വാരവും മലാശയവുമായി ബന്ധപ്പെട്ട പല ഗൗരവമായ രോഗങ്ങളും ഇതുകൊണ്ട് കൃത്യമായി ചികിത്സകൾ ലഭിക്കാതെ വളരെ വൈകി കണ്ടുപിടിക്കപ്പെടുകയും അതുപോലെതന്നെ ആദ്യം തെറ്റായ ചികിത്സാ രീതിയിലേക്ക് വഴിതെറ്റി പോകുന്നതായ ചില സാഹചര്യങ്ങൾ കണ്ടു വരാറുണ്ട്.. എന്താണ് പൈൽസ് എന്ന് ചോദിക്കുകയാണെങ്കിൽ നമ്മുടെ മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകൾ വീർക്കുന്ന ഒരു അവസ്ഥയാണ് ഇത്..

ഇതിൻറെ അനിയന്ത്രിതമായ വളർച്ചയാണ് ഒരു രോഗമായി മാറ്റുന്നത്.. ഇതിൻറെ ചില വ്യത്യാസങ്ങൾ അനുസരിച്ചിട്ടാണ് നമ്മൾ ഈ രോഗത്തെ ഇന്റേണൽ ഹെമറോയിഡ് എന്നും അതുപോലെതന്നെ എക്സ്റ്റേണൽ ഹെമറോയിഡ് എന്നും പറയുന്നത്.. എക്സ്റ്റേണൽ ഹെമറോയിഡ് വന്നു കഴിഞ്ഞാൽ രോഗിയിലെ സാധാരണ ബ്ലീഡിങ് അതുപോലെതന്നെ അതികഠിനമായ വേദന അതുപോലെ ചൊറിച്ചിൽ ചിലപ്പോൾ നീര് വരുന്നത് പോലെയൊക്കെ തോന്നാം ഇതൊക്കെയാണ് അതിൻറെ ലക്ഷണങ്ങൾ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….