ആപ്പിൾ സിഡാർ വിനഗർ ദിവസവും കഴിക്കുമ്പോൾ ശരീരത്തിന് അതുവഴി ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചും സൈഡ് എഫക്ടുകളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ആരോഗ്യത്തിന് ഏറെ നല്ലത് ആണ് എന്ന ഒരു ടൈറ്റിലോടുകൂടി സമൂഹത്തിലേക്ക് എന്ത് കാര്യം പരിചയപ്പെടുത്തിയാലും അതിനെ വളരെയധികം ഇഷ്ടപ്പെടുകയും ഉൾക്കൊള്ളുകയും ചെയ്യുന്നവരാണ് മലയാളികൾ അതുകൊണ്ടുതന്നെ ഗ്രീൻ ടീ അതുപോലെ ഓട്സ് തുടങ്ങിയ വസ്തുക്കളെ മലയാളികൾ ഒരുപാട് ഉപയോഗിക്കുന്നത്.. ആ കൂട്ടത്തിലേക്ക് കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങളായി ഉപയോഗിക്കാൻ തുടങ്ങിയതാണ് ആപ്പിൾ വിനഗർ..

ഇന്ന് മലയാളികളിൽ പലരും ഓൺലൈൻ ആണെങ്കിലും ഷോപ്പുകളിൽ നിന്ന് ആണെങ്കിലും ആപ്പിൾ സിഡർ വിനഗർ വാങ്ങി വെള്ളത്തിൽ ചേർത്തു കുടിക്കുന്ന അതുപോലെ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നുണ്ട് പക്ഷേ ഇത് നല്ലതാണ് എന്നുള്ളതുകൊണ്ട് തന്നെ ഇവ അമിതമായി ഉപയോഗിച്ച് പലതരത്തിലുള്ള രോഗങ്ങൾ കുറയ്ക്കാനുള്ള പ്രവണതകൾ മലയാളികൾക്ക് ഉണ്ട്..

ആപ്പിൾ സിഡർ വിനഗർ എന്താണ് എന്നുള്ളതും ഇതിൻറെ പ്രധാനപ്പെട്ട ഗുണങ്ങൾ എന്താണ് എന്നും അതുപോലെതന്നെ ഇതിൻറെ സൈഡ് എഫക്ടുകൾ എന്താണ് എന്നുള്ളതിനെക്കുറിച്ചും വിശദീകരിക്കാം.. ആപ്പിൾ സിഡർ വിനഗർ എന്ന് പറയുന്നത് ആപ്പിളിൽ നിന്ന് ഉണ്ടാക്കുന്ന വിനാഗിരി പോലെ എന്നാൽ വളരെ സ്ട്രോങ്ങ് ആയിട്ടുള്ള ആസിഡിന്റെ ഗുണങ്ങൾ എല്ലാം കാണിക്കുന്ന ഒരു സൊല്യൂഷൻ ആണ് ആപ്പിൾ സിഡർ വിനഗർ..

ആപ്പിൾ ജ്യൂസിൽ ഈസ്റ്റ് ചേർത്ത് പുളിപ്പിച്ച് അതിനകത്തുള്ള ഷുഗർ കണ്ടന്റ് ആൽക്കഹോൾ ആക്കി മാറ്റുകയും പിന്നീട് ഈ ആൽക്കഹോളിന് വിനഗറാക്കി മാറ്റുന്ന ഒരു സൊല്യൂഷൻ ആണ് ഈ ആപ്പിൾ സിഡർ വിനഗർ എന്ന് പറയുന്നത്.. അപ്പോൾ ഈ ആപ്പിൾ സിഡർ വിനഗർ നമ്മൾ ദിവസവും കഴിക്കുമ്പോൾ ഇത് നമ്മുടെ ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് പറഞ്ഞുതരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….