ഒരു വ്യക്തിയിൽ കിഡ്നി രോഗസാധ്യതകൾ ഉണ്ടെങ്കിൽ ശരീരം ആദ്യം കാണിച്ചു തരുന്ന ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കിഡ്നി രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ചും അത് വരുന്നതിനു പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചും നമുക്ക് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം.. പലപ്പോഴും ഒരു വ്യക്തിയിലേക്ക് കിഡ്നിയുടെ രോഗസാധ്യതകൾ ഒക്കെ ഉണ്ടെങ്കിൽ അതിൻറെ ലക്ഷണങ്ങൾ ഉണ്ടാവണമെന്ന് ഇല്ല.. പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ശരീരം കാണിച്ചു തരുന്ന ചെറിയ ലക്ഷണങ്ങൾ പോലും ഈ ഒരു രോഗത്തിൻറെ ലക്ഷണം ആവാം..

അതുകൊണ്ടുതന്നെ നമുക്ക് കിഡ്നി രോഗ സാധ്യത ഉണ്ടെങ്കിലും ഒരു വ്യക്തിയിൽ കാണുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കാം അതിൽ ഒന്നാമത്തേത് ഇത്തരം ആളുകളിൽ ഉണ്ടാകുന്ന മുഖത്തും കാലുകളിലും നീർക്കെട്ട് അനുഭവപ്പെടുക.. അതുപോലെതന്നെ മൂത്രത്തിന്റെ അളവ് വല്ലാതെ കുറയുക അതുപോലെ തന്നെ മൂത്രത്തിന്റെ കളർ വ്യത്യാസവും ഉണ്ടാവും അതായത് ചുവന്ന നിറം ആയിരിക്കും കാണുന്നത്..

അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് മൂത്രനാളിയിൽ ഇൻഫെക്ഷൻ വരാം ഇതും നമ്മളെ കിഡ്നി രോഗങ്ങളിലേക്ക് നയിക്കാം.. അതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാണ് മൂത്രം ഒഴിക്കുമ്പോൾ അതിൽ പത കാണുക എന്നുള്ളത്.. അതുപോലെതന്നെ കുറച്ചു ദൂരം നടക്കുമ്പോഴേക്കും വല്ലാതെ കിതപ്പ് അനുഭവപ്പെടുക.. വിശപ്പില്ലായ്മ അനുഭവപ്പെടാം അതുപോലെ തന്നെ ഓക്കാനും ഛർദി ഭക്ഷണത്തോടുള്ള മടുപ്പ് എന്നിവയെല്ലാം കിഡ്നി രോഗ സാധ്യതയുള്ള ഒരു വ്യക്തിയിൽ കാണുന്ന രോഗ ലക്ഷണങ്ങൾ തന്നെയാണ്..

ഇതിൽ എടുത്തു പറയേണ്ട ഒരു കാര്യം ഈ രോഗ സാധ്യതയുള്ള ആളുകളിൽ കാണുന്ന ഒരു പ്രധാന ലക്ഷണം അവരുടെ മുഖത്തും കാലുകളിലും ഒക്കെ ഉണ്ടാകുന്ന നീർക്കെട്ട് തന്നെയാണ്.. ഇത് കൂടുതലും കുറെ സമയം നിൽക്കുമ്പോഴാണ് അനുഭവപ്പെടുന്നത്.. ഇങ്ങനെ സംഭവിക്കുന്നതിൽ പിന്നിലെ നമ്മുടെ കിഡ്നിയിൽ പ്രോട്ടീൻ ലീക്ക് ആയി പോകുന്നതിന്റെ ഒരു ലക്ഷണം കൂടിയാണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…