ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനയും നമ്മുടെ സന്ധികളിൽ ഉണ്ടാകുന്ന വേദനയും ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്.. സാധാരണഗതിയിൽ പണ്ടൊക്കെ ആണെങ്കിൽ ഒരു 60 വയസ്സിനുശേഷം കാണുന്ന പ്രശ്നങ്ങൾ ഇന്ന് ഇപ്പോൾ 15 മുതൽ 20 വയസ്സുള്ള ആളുകൾക്ക് പോലും രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരം വേദന അല്ലെങ്കിൽ കുറച്ച് സമയം കൂടുതൽ സ്ട്രെയിൻ ചെയ്തു കഴിഞ്ഞാൽ ജോയിൻറ് പെയിൻ വരുന്നു..
പലപ്പോഴും 30 അല്ലെങ്കിൽ 40 വയസ്സുള്ള സ്ത്രീകൾക്കാണെങ്കിലും അതുപോലെ പുരുഷന്മാർക്കാണെങ്കിലും സ്റ്റെപ്പ് കയറാൻ കഴിയുന്നില്ല അഥവാ ഇനി കയറിക്കഴിഞ്ഞാൽ മുട്ട് വേദന അനുഭവപ്പെടുക.. പലരും രാവിലെ എഴുന്നേൽക്കുന്ന സമയത്ത് ഉപ്പുറ്റി വേദന അനുഭവപ്പെടുന്നു.. ഇത് 25 വയസ്സുള്ള യുവാക്കളിൽ പോലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നു എന്നുള്ളതാണ്.. ഒരുപാട് ആളുകളിൽ കാണുന്ന ഇത്തരത്തിൽ കൂടിയും കുറഞ്ഞും കാണുന്ന ആർത്രൈറ്റിസ് നമ്മുടെ ജീവിതശൈലിയുടെ ഒരു ഭാഗമാണ്.. ഒന്നുകിൽ നമ്മുടെ ഫാമിലിയിൽ ആർത്രൈറ്റിസ് ഹിസ്റ്ററി ഉണ്ടായിരിക്കണം..
അതല്ലെങ്കിൽ ശരീരത്തിലെ യൂറിക്കാസിഡ് പോലുള്ള ഉയർന്ന മെറ്റബോളിക് പ്രോബ്ലങ്ങൾ വരുന്നതുകൊണ്ട് ഒരുപക്ഷേ സാധ്യത ആയിരിക്കാം.. ചിലർക്ക് അമിതവണ്ണം കൊണ്ട് ഉണ്ടാവാം.. അതുപോലെ ചിലർക്ക് ആണെങ്കിൽ അവരുടെ ജീവിതശൈലിയിൽ വരുന്ന പ്രശ്നങ്ങൾ ഉദാഹരണമായിട്ട് നീരിറക്കം പോലുള്ള പ്രശ്നങ്ങൾ കാരണം അവർക്ക് ജോയിൻറ് പെയിൻ ഉണ്ടാകാറുണ്ട്..
സാധാരണ ഇത്തരം പ്രശ്നങ്ങൾ വന്നാൽ ആദ്യം ഒരു ഡോക്ടറെ പോയി കാണും.. ഡോക്ടർ ആദ്യം അവരുടെ രക്ത പരിശോധന നടത്തിയിട്ട് പറയും വലിയ പ്രശ്നങ്ങളൊന്നുമില്ല ഈ മരുന്നുകൾ കഴിച്ചോളൂ എന്ന് പറഞ്ഞ് ഒന്നോ രണ്ടോ വൈറ്റമിൻ ഗുളികകളും അതുപോലെ പെയിൻ കില്ലറും തരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…