ഈ പറയുന്ന കാര്യങ്ങൾ ജീവിതരീതിയിലും ഭക്ഷണരീതിയിലും ശ്രദ്ധിച്ചാൽ വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നത്തെ പൂർണമായും മാറ്റിയെടുക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് വെരിക്കോസ് വെയിൻ എന്നുപറയുന്നത് ഒരുപാട് ആളുകളെ വളരെ സർവസാധാരണമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്… ഈ വെരിക്കോസ് വെയിൻ പോലെ തന്നെയാണ് നമ്മുടെ മലദ്വാരത്തിന് ചുറ്റിലും ഉണ്ടാകുന്ന പൈൽസ് അതുപോലെ എന്നീ പ്രശ്നങ്ങൾ.. നമ്മുടെ വെയിനുകളിൽ ഉള്ള അശുദ്ധ രക്തം തിരിച്ച് നമ്മുടെ ഹൃദയത്തിലേക്ക് എത്താൻ ആയിട്ട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവും..

അതിനു പിന്നിലുള്ള ഒരു പ്രധാന കാരണം നമ്മുടെ കാലുകളിൽ ഉള്ള ഒരു വാൽവ് ഇവയുടെ ശരിയായ പ്രവർത്തനം നടക്കാതെ വരുമ്പോഴാണ്.. ഈ വാൽവ് എന്ന് പറയുമ്പോൾ തന്നെ നമുക്കറിയാം ഇതൊരു വൺ വേ മെക്കാനിസം ആണ്.. കുറച്ചുകൂടി വിശദീകരിച്ചു പറഞ്ഞാൽ ഇവൻ ഒരു വഴിയിൽ കൂടി മാത്രമേ വണ്ടികളെ കടത്തിവിടുള്ളു ഇവിടെ വണ്ടികൾ എന്ന് ഉദ്ദേശിക്കുന്നത് നമ്മുടെ രക്തത്തെയാണ്..

അപ്പോൾ ഇത്തരത്തിലുള്ള വൺവേ വാൽവുകൾ ചിലപ്പോൾ ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിൽ എല്ലാം അശുദ്ധരക്തങ്ങൾ കെട്ടിക്കിടക്കാൻ തുടങ്ങും.. അപ്പോൾ ഇത്തരത്തിൽ അശുദ്ധ രക്തങ്ങൾ കെട്ടിക്കിടക്കാതെ ഇവയെ നമ്മൾ എത്രത്തോളം ഹൃദയത്തിലേക്ക് എത്തിക്കാൻ സാധിക്കുമോ അത്രത്തോളം നമുക്ക് വെരിക്കോസ് വെയിൻ അല്ലെങ്കിൽ പൈൽസ് ഹെമറോയിഡ് പോലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ പരിഹരിക്കാനും സാധിക്കും..

പൊതുവേ വെരിക്കോസ് വെയിൻ വന്നു കഴിഞ്ഞാൽ കാലുകളിൽ എല്ലാം നിറവ്യത്യാസങ്ങൾ കാണാറുണ്ട് അതുപോലെ തന്നെ ചിലപ്പോൾ ഉണങ്ങാത്ത വ്രണങ്ങളും ഉണ്ടാകാറുണ്ട്.. ഈ ഒരു രോഗം കൂടുതലും വരുന്നത് ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളിലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://www.youtube.com/watch?v=qBuaZEM_mZY