ദിവസവും ബദാം കഴിക്കുന്നത് മൂലം ശരീരത്തിൽ കൊളസ്ട്രോൾ ലെവൽ കൂടുമോ?? ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന പ്രധാന ഗുണങ്ങൾ എന്ത്? വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ബദാം സ്ഥിരമായി കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ കൂട്ടുമോ അതോ കുറയ്ക്കുമോ.. ബദാം എന്നു പറയുന്നത് ഏറ്റവും കൂടുതൽ റിച്ച് ഫൈബർ അടങ്ങിയിട്ടുള്ള റിച്ച് പ്രോട്ടീൻസ് അടങ്ങിയിട്ടുള്ള നമ്മുടെ ശരീരത്തിലെ കൂടുതൽ എസ്സൻഷ്യൽ അടങ്ങിയിട്ടുള്ള ഒരു നട്ട്സ് ആണ്.. ബദാമിന് അകത്ത് ഫാറ്റ് കണ്ടന്റ് അടങ്ങിയിട്ടുണ്ട്..

അപ്പോൾ ഇത് കഴിച്ചു കഴിഞ്ഞാൽ നമുക്ക് ശരീരത്തിൽ കൊളസ്ട്രോൾ കൂടുകയില്ലേ എന്ന് സംശയിക്കുന്നവരും എന്ന് ചോദിക്കുന്നവരും അറിയുക ബദാമിന് അകത്ത് അടങ്ങിയിട്ടുള്ളത് കൊഴുപ്പുകൾ ഉണ്ടാക്കുന്ന ഫാറ്റ് അല്ല.. അതായത് നമ്മുടെ ശരീരത്തിലേക്ക് ഗുഡ് കൊളസ്ട്രോളേ നല്ലപോലെ സപ്ലൈ ചെയ്യാൻ സഹായിക്കുന്ന ഒരു നട്സ് ആണ് ബദാം.. എന്നാൽ ഇതു മാത്രമല്ല ബദാമിൽ വളരെ ഉയർന്ന അളവിൽ വൈറ്റമിൻ ഇ കണ്ടന്റ് അടങ്ങിയിട്ടുണ്ട്..

ബദാം പതിവായി കഴിക്കുന്നത് നമ്മുടെ ശരീരത്തിലുള്ള ഫാറ്റ് അളവ് കുറയ്ക്കും അതുമാത്രമല്ല നമ്മുടെ ലിവറിന് ഇത് നല്ല സപ്ലിമെൻറ് കൂടിയാണ്.. ഫാറ്റി ലിവർ അതുപോലെ ലിവറിന്റെ ഫംഗ്ഷൻ വ്യത്യാസമുള്ള ആളുകൾ അതുപോലെ രക്തത്തിൽ എസ് ജി പി ടി ലെവൽ കൂടുതൽ ഉള്ള ആളുകളെല്ലാം തന്നെ പതിവായി ബദാം കഴിക്കുന്നത് വളരെ നല്ലതാണ് എന്നുള്ളതാണ് പഠനങ്ങളിലെല്ലാം കണ്ടിട്ടുള്ളത്..

ഇത് മാത്രമല്ല രക്തത്തിൽ ഷുഗർ ലെവൽ കുറയ്ക്കുന്നതിനും നമ്മുടെ രക്തത്തിലേക്ക് ഷുഗറിന് ഗ്രാജ്വലി റിലീസ് ചെയ്യുന്നതിനും ഇന്ന് ബദാമിന് വളരെയധികം പങ്കുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.. ഇതുമാത്രമല്ല ഇൻസുലിൻ റെസിസ്റ്റൻസ് അതായത് പ്രമേഹരോഗ സാധ്യത തുടങ്ങുന്ന സമയത്ത് ഇത് കുറയ്ക്കുന്നതിനും ഈ ബദാം കഴിക്കുന്നതിലൂടെ സാധിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….