മരുന്നുകൾ കഴിക്കാതെ തന്നെ പ്രമേഹരോഗം നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രമേഹം എന്നുള്ള രോഗം ആരും ഇന്ന് കേട്ടാൽ പേടിക്കുന്ന ഒരു വാക്ക് അല്ല.. കാരണം ഇന്ന് കേരളത്തിലെ ഓരോ വീടുകളിലും ഒരു പ്രമേഹ രോഗിയെങ്കിലും ഉണ്ടാവുന്ന ഒരു സാഹചര്യത്തിലേക്ക് അതായത് അത്രത്തോളം കോമൺ ആയിട്ട് ഈ പ്രമേഹരോഗം ആളുകളെ ബാധിച്ചിട്ടുണ്ട്.. കണക്കുകൾ പ്രകാരം ഇന്ന് കേരളത്തിൽ 25 ശതമാനത്തോളം ആളുകൾ പ്രമേഹ രോഗികളാണ്..

അതുപോലെതന്നെ ഏകദേശം 40% ത്തോളം ആളുകൾ പ്രമേഹ രോഗത്തിൻറെ സാധ്യത ഉള്ളതായി മാറിയിട്ടുണ്ട് അതായത് അമിതവണ്ണം പോലെ നമ്മുടെ ശരീരത്തിന് പ്രമേഹ രോഗ സാധ്യതകൾ ഉണ്ടാക്കുന്ന പ്രീ ഡയബറ്റിക് സ്റ്റേജിലേക്ക് ആളുകൾ എത്തിയിട്ടുണ്ട്.. പലപ്പോഴും പ്രമേഹരോഗം അല്പം കൂടി നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോഴാണ് പലരും ഡോക്ടർമാരെ കാണുകയും തുടർന്ന് മരുന്നുകൾ കഴിക്കാൻ തുടങ്ങുകയും ചെയ്യുന്നത്..

എന്നാൽ മനസ്സിലാക്കുക പ്രമേഹ രോഗങ്ങൾ കണ്ട്രോൾ ചെയ്യുന്ന മൂന്നു മാർഗ്ഗങ്ങളിൽ ഒരെണ്ണം മാത്രമാണ് മരുന്നുകൾ.. ഏറ്റവും പ്രധാനപ്പെട്ട മാർഗം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണരീതിയിലുള്ള നിയന്ത്രണം തന്നെയാണ്.. രണ്ടാമത്തെ മാർഗ്ഗം വ്യായാമമാണ്.. ഇതിൽ മൂന്നാമത്തെ മാർഗ്ഗമായിട്ടാണ് മരുന്നുകളെ കാണുന്നത്.. മരുന്നുകൾ എന്നു പറയുമ്പോൾ നമുക്ക് ഇൻസുലിൻ ഉണ്ട് അതുപോലെ തന്നെ മരുന്നുകൾ ഉണ്ട് പലതരം ഹോമിയോപ്പതി മെഡിസിനുകൾ ഫലപ്രദമാണ്..

പക്ഷേ മരുന്നുകൾ കഴിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ നിങ്ങൾക്ക് ഇത് ഭക്ഷണത്തിലൂടെയും വ്യായാമങ്ങളിലൂടെയും ഇത് പൂർണമായും നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.. പലപ്പോഴും ഭക്ഷണം നിയന്ത്രിക്കുക എന്ന് പറയുമ്പോൾ എല്ലാവരും ചെയ്യുന്ന കാര്യം എന്താണ് ചായ കുടിക്കുമ്പോൾ പഞ്ചസാരയുടെ അളവ് കുറയ്ക്കും എന്നാൽ സദ്യ പോയിട്ട് നല്ലപോലെ കഴിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….