ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ആളുകളിൽ സർവ്വസാധാരണമായിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നു പറയുന്നത്.. ഇത് സ്ത്രീ പുരുഷ ഭേദമന്യേ കൊച്ചു കുട്ടികളിൽ തുടങ്ങി കണ്ടുവരുന്നു.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചും ഇതെങ്ങനെ നമുക്ക് പരിഹരിക്കാൻ കഴിയും അല്ലെങ്കിൽ ഒരു പ്രശ്നം നമുക്ക് എങ്ങനെ തടയാം എന്നുള്ളതിനെ കുറിച്ചും ആണ്..
പ്രധാനമായിട്ടും മുടികൊഴിച്ചിൽ രണ്ട് രീതിയിൽ കാണാറുണ്ട്.. അതായത് ഒന്നാമത്തേത് പെട്ടെന്ന് ഉണ്ടാകുന്ന മുടികൊഴിച്ചിലാണ് അതുപോലെതന്നെ രണ്ടാമത്തേത് ക്രമേണയായിട്ട് കുറച്ചു കുറച്ചായി പോകുന്ന മുടികൊഴിച്ചിൽ ആണ്.. പെട്ടെന്ന് ഉണ്ടാകുന്ന മുടികൊഴിച്ചിലിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ അതായത് കടുത്ത പനി അതുപോലെതന്നെ എന്തെങ്കിലും രോഗങ്ങൾക്കായി സർജറികൾ ചെയ്തശേഷം..
അതുപോലെ പ്രസവശേഷം ഒക്കെ പെട്ടെന്ന് മുടികൊഴിച്ചിൽ കാണപ്പെടാറുണ്ട്.. അതേപോലെതന്നെ രക്തക്കുറവ് അതുപോലെ ശരീരത്തിൽ ഏതെങ്കിലും പോഷക ഘടകങ്ങളുടെ കുറവുണ്ടെങ്കിലും ഇത്തരത്തിൽ സംഭവിക്കാം അതുപോലെ ഹോർമോണുകളുടെ തകരാറുകൾ മൂലവും ഇത്തരത്തിൽ സംഭവിക്കാം പ്രത്യേകിച്ച് പറയുകയാണെങ്കിൽ തൈറോയ്ഡ് ഹോർമോൺ കുറയുന്നതും കൂടുന്നതും കൊണ്ടൊക്കെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്..
അതുപോലെ ചില രോഗങ്ങൾക്കായിട്ട് നമ്മൾ മരുന്നുകൾ കഴിക്കുമ്പോൾ അതിൻറെ സൈഡ് എഫക്ടുകൾ ആയിട്ട് മുടി കൊഴിച്ചിൽ അനുഭവപ്പെടാറുണ്ട്.. ജനിതകമായിട്ട് ക്രമേണ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനെ ആണ് നമ്മൾ പാറ്റേൺ ഹെയർ ലോസ് എന്ന് പറയുന്നത്.. ഇത് രണ്ട് രീതിയിലാണ് പ്രധാനമായും കാണപ്പെടാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….