നമ്മുടെ കിഡ്നി തകരാറിലാണ് എന്ന് ശരീരം കാണിച്ചു തരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശരീരത്തിലെ നിത്യേന ഓരോ പ്രവർത്തനത്തിന്റെ ഫലമായിട്ടൊക്കെ ഒരുപാട് വേസ്റ്റുകൾ ഉണ്ടാകുന്നുണ്ട്.. എന്നാൽ ഇതിനെയെല്ലാം നമ്മുടെ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സഹായിക്കുന്ന ഒരുപാട് അവയവങ്ങളും മറ്റു സംവിധാനങ്ങളും എല്ലാം നമ്മുടെ ശരീരത്തിൽ തന്നെ ഉണ്ട്.. അപ്പോൾ ശരീരത്തിൽ ഇത്തരത്തിൽ ഉണ്ടാകുന്ന അല്ലെങ്കിൽ അടഞ്ഞുകൂടുന്ന വേസ്റ്റുകൾ എല്ലാം പുറന്തള്ളാൻ സഹായിക്കുന്ന ഒരു വലിയ അവയവം തന്നെയാണ് നമ്മുടെ കിഡ്നി എന്ന് പറയുന്നത്..

കാണാൻ വളരെ ചെറിയ രൂപമാണെങ്കിലും ഇത് ചെയ്യുന്ന ധർമ്മങ്ങൾ എന്ന് പറയുന്നത് വളരെ വലുത് തന്നെയാണ്.. ഇതിൻറെ ആകൃതി എന്ന് പറയുന്നത് ഒരു ബീൻ ഷേപ്പിലാണ്.. പയറിന്റെ ഷേപ്പിൽ ഉള്ള ഈ അവയവം നമ്മുടെ ശരീരത്തിൽ ചെയ്യുന്ന ധർമ്മങ്ങൾ എന്ന് പറയുന്നത് വളരെ വലുതാണ്..

നമ്മുടെ ശരീരത്തിലെ ഒരു ദിവസം തന്നെ ഏകദേശം 200 ഓളം രക്തം ഫിൽറ്റർ ചെയ്ത് എടുത്ത് അതിൽ ഉണ്ടാകുന്ന വേസ്റ്റുകൾ എല്ലാം പുറന്തള്ളാൻ സഹായിക്കുന്ന ഒരു നല്ല അവയവം തന്നെയാണ് ഈ കിഡ്നി എന്ന് പറയുന്നത്.. ഇതു പറയുമ്പോൾ പലർക്കും തോന്നാം അപ്പോൾ ശരീരത്തിലെ വേസ്റ്റുകൾ പുറന്തള്ളാൻ മാത്രമാണോ ഈ അവയവം സഹായിക്കുന്നത് എന്നുള്ളത് എന്നാൽ അങ്ങനെയല്ല നമ്മുടെ ശരീരത്തിലെ ആസിഡ് ബാലൻസ് നിയന്ത്രിക്കാനും.

അതുപോലെതന്നെ പലതരം ഹോർമോണുകൾ ശരീരത്തിൽ ഉല്പാദിപ്പിക്കുവാനും ഒക്കെ ഈ ഒരു ചെറിയ അവയവം വളരെയധികം സഹായിക്കുന്നുണ്ട്.. കാണാൻ ചെറിയ അവയവം ആണെങ്കിൽ പോലും ഈ ഒരു അവയവത്തിന് എന്തെങ്കിലും ഒരു രോഗം വന്ന് ഇത് തകരാറിലായാൽ നമ്മുടെ ജീവൻ പോലും പോകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട് എന്നുള്ളതാണ് വാസ്തവം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/0uCOLw29oqY