ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയർ വല്ലാതെ വീർത്തുവരുന്ന ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ പരിഹാര മാർഗ്ഗങ്ങളെ കുറിച്ച് അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് എന്തെങ്കിലും ഫുഡ് കഴിച്ചു കഴിഞ്ഞാൽ വയറു പെട്ടെന്ന് വീർത്തു വരുക അതായത് വയർ വല്ലാതെ വീർത്ത് മുന്നോട്ട് തള്ളിനിൽക്കുക.. പലപ്പോഴും ഈ ഗ്യാസ് നിറയുന്നത് കാരണം ശ്വാസം വിടാനുള്ള വല്ലാത്ത ഒരു ബുദ്ധിമുട്ട് പരവേശം അതുപോലെതന്നെ നമ്മുടെ പലപ്പോഴും ജോലിയെല്ലാം ചെയ്യുന്ന സമയത്ത് നമ്മുടെ വയർ വല്ലാതെ വീർത്തു നിന്ന് കഴിഞ്ഞാൽ നമുക്ക് കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാകും അല്ലേ..

ഇതു കാരണം കൊണ്ട് തന്നെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല അതുപോലെ ചില ആളുകൾക്ക് ശരീരം വല്ലാതെ വിയർക്കുന്നത് കാണാം.. ചിലര് പാന്റൊക്കെ ലൂസ് ആയിട്ട് ഇടാൻ ശ്രമിക്കും അതുപോലെതന്നെ മറ്റു ചിലർ ആണെങ്കിൽ അങ്ങോട്ട് ഇങ്ങോട്ടും കുറച്ചൊക്കെ നടന്നുനോക്കും.. മറ്റുചിലർ ആണെങ്കിലും ഓടിപ്പോയി ഏതെങ്കിലും ഒരു സോഡ വാങ്ങിച്ചു കുടിക്കും..

പലരും ക്ലിനിക്കിലേക്ക് വരുമ്പോൾ പറയുന്ന ഒരു കാര്യം ഡോക്ടറെ ഇത്തരത്തിൽ വയർ വീർത്ത് വരുമ്പോൾ പൊട്ടിപ്പോകുമൊ എന്ന് പോലും തോന്നാറുണ്ട്.. ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ചിലപ്പോൾ ഏമ്പക്കം ആയിട്ടും അല്ലെങ്കിൽ ഒരു കീഴ്വായുമായിട്ടും പുറത്തേക്ക് പോകുമ്പോൾ ആളുകൾക്ക് വല്ലാത്ത ആശ്വാസം ലഭിക്കാറുണ്ട്..

ഇത്തരത്തിൽ ചെറിയ ആശ്വാസമാണ് ലഭിക്കുന്നത് എങ്കിലും പലർക്കും ഇതുപോലെ വയർ വീർത്തുവരുന്ന ഒരു അവസ്ഥ വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്.. ഈയൊരു അവസ്ഥ ഉണ്ടാകുന്നതിന് പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് അതുപോലെതന്നെ ഈയൊരു പ്രശ്നം നമുക്ക് പെട്ടെന്ന് തന്നെ പരിഹരിക്കാനായിട്ട് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും തുടങ്ങിയവയെ കുറിച്ച് ഇന്ന് വിശദീകരിക്കാം.. സാധാരണഗതിയിൽ രണ്ട് ഭാഗത്തായിട്ടാണ് വയർ വല്ലാതെ വീർത്തു വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….