രക്തത്തിൽ ക്രിയാറ്റിൻ ലെവൽ കൂടുന്നത് ഈസിയായി നിയന്ത്രിക്കാനുള്ള മാർഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പലപ്പോഴും ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യുന്ന സമയത്ത് അതിനകത്ത് ക്രിയാറ്റിൻ ലെവൽ രേഖപ്പെടുത്തിയിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും.. ക്രിയാറ്റിൻ എന്നു പറയുന്നത് .6 മുതൽ 1.1 വരെയാണ് നോർമൽ എന്നും ക്രിയാറ്റിൻ ലെവൽ ശരീരത്തിൽ കൂടുന്നത് നമ്മുടെ വൃക്കകളുടെ ഫംഗ്ഷനുകൾക്ക് വരുന്ന വ്യത്യാസം കൊണ്ടാണ് എന്ന് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാവും..

പലപ്പോഴും മറ്റ് എന്തെങ്കിലും രോഗങ്ങൾക്കായിട്ട് രക്ത പരിശോധനകൾ നടത്തുമ്പോൾ ആയിരിക്കും ക്രിയാറ്റിൻ അല്പം കൂടുതലായിട്ട് നിൽക്കുന്നത് അതുകൊണ്ട് നിങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് അല്ലെങ്കിൽ നിങ്ങൾ ഒരു നെഫ്രോ ഡോക്ടറെ കാണണം എന്ന് അതല്ലെങ്കിലും മറ്റെന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം എന്ന് ഡോക്ടർമാർ പറയുന്നത്..

അതുപോലെ ഈ ക്രിയാറ്റിൻ ലെവൽ 1.4ന് മുകളിലേക്ക് പോകുകയാണ് എങ്കിൽ പലപ്പോഴും ഇതിന് ഡോക്ടർമാർ വളരെ ഗൗരവത്തോടുകൂടി കാണുകയും ക്രിയാറ്റിൻ എങ്ങനെ കുറച്ചു നിർത്തണം എന്നുള്ള പല വഴികളെ പറ്റി ആലോചിക്കാറുണ്ട്.. കാരണം രക്തത്തിൽ ക്രിയാറ്റിൻ ലെവൽ കൂടി വരുന്നത് നമ്മുടെ വൃക്കകളുടെ പ്രവർത്തനം പതിയെ കുറഞ്ഞുവരുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം തന്നെയാണ്.. ഈ ക്രിയാറ്റിൻ എന്താണ് എന്ന് നമുക്ക് മനസ്സിലാക്കാം..

നമ്മുടെ ശരീരത്തിലെ മസിലുകൾ പ്രവർത്തിക്കുന്നതിന് ശരിയായ ഊർജ്ജം ആവശ്യമാണ്.. മസിലുകൾക്ക് ശരിയായ ഊർജ്ജം ശരിയായ സമയത്ത് സപ്ലൈ ചെയ്യുന്നത് ക്രിയാറ്റിൻ എന്നുപറയുന്ന ഒരു മോളിക്കുൾ വഴിയാണ്.. അതുപോലെതന്നെ ഈ ക്രിയാറ്റിൻ ഉത്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ കരളിലാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…