ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഡയബറ്റിസ് ഉള്ള രോഗികൾക്ക് ചെയ്യാൻ പറ്റുന്ന ഡയറ്റുകളെ കുറിച്ചു ആണ്.. പൊതുവേ നമ്മളെല്ലാവരും കണ്ടിട്ടുണ്ടാവും തുടക്കത്തിൽ ഡയബറ്റിക് ആണ് എന്ന് കണ്ടുപിടിക്കുന്ന സമയത്ത് ആളുകൾ ഭക്ഷണത്തിൽ ഒന്ന് കൺട്രോൾ കൊണ്ടുവന്ന് പട്ടിണി കിടക്കുന്നത് വരെ നമ്മൾ കാണാറുണ്ട്.. അതുകൊണ്ടുതന്നെ നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് കാര്യം ഡയബറ്റിക് ആയ വ്യക്തിക്ക് എല്ലാ ഭക്ഷണങ്ങളും കഴിക്കാം എന്നുള്ളതാണ് ആദ്യം മനസ്സിലാക്കേണ്ടത്.. പക്ഷേ കഴിക്കേണ്ട രീതികളെക്കുറിച്ച് മനസ്സിലാക്കണം എന്ന് മാത്രം..
പലരും ക്ലിനിക്കിലേക്ക് വന്നു ചോദിക്കാറുണ്ട് ഡോക്ടറെ ചോറ് കഴിക്കാൻ പറ്റുമോ എന്ന്.. നമ്മുടെ ഒരു പ്രധാന ഭക്ഷണം തന്നെ ചോറാണ് അതുകൊണ്ട് അത് നമുക്ക് ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല അതുകൊണ്ട് തന്നെ ചോറ് നമുക്ക് കഴിക്കാം.. എന്നാൽ നമ്മൾ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ ഉണ്ട് അതിൽ ഒന്നാണ് പഞ്ചസാര.. ഇത് ഡയറക്റ്റ് ആയിട്ടും ഒരിക്കലും ഉപയോഗിക്കരുത് മാത്രമല്ല മധുരങ്ങൾ അടങ്ങിയ ഭക്ഷണങ്ങളും ഒരിക്കലും കഴിക്കരുത്..
ഇവ മാത്രം ഒഴിവാക്കാൻ കൂടുതൽ ശ്രദ്ധിക്കണം അതുപോലെ ബാക്കിയെല്ലാ ഭക്ഷണങ്ങളും ഡയബറ്റിക്കായ രോഗികൾക്ക് കഴിക്കാം എന്നുള്ളതാണ് മനസ്സിലാക്കേണ്ടത്.. പക്ഷേ എന്നാലും നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം കാർബോഹൈഡ്രേറ്റ് ഒരുപാട് കഴിക്കുന്നത് നമുക്ക് നല്ലതല്ല..
അന്നജം അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിവതും കുറയ്ക്കാൻ ശ്രദ്ധിക്കണം.. ചോറ് എടുക്കുകയാണെങ്കിൽ പോലും ചോറിനേക്കാൾ കറി കൂടുതൽ എടുത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം.. അതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ ഡയബറ്റിക് രോഗികൾ ധാരാളം വെള്ളം കുടിക്കണം.. അതുപോലെതന്നെ ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….