ഗ്യാസ് പ്രോബ്ലംസ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഓരോ വ്യക്തിക്കും വളരെയധികം ഉപകാരപ്പെടുന്ന ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും രോഗികളെ ക്ലിനിക്കിലേക്ക് പലവിധ പ്രശ്നങ്ങളും ആയിട്ടാണ് വരാറുള്ളത് അത് ചിലപ്പോൾ തലവേദന ആവാം അല്ലെങ്കിൽ സ്കിൻ പ്രോബ്ലംസ് ആവും.. അതല്ലെങ്കിൽ ജോയിൻറ് കംപ്ലൈന്റ്റുകൾ ആയിരിക്കും.. അപ്പോൾ രോഗികൾ ആദ്യം അവരുടെ പ്രശ്നങ്ങൾ വിശദീകരിക്കുമ്പോൾ പിന്നീട് ചോദിക്കാറുണ്ട് ഇത് കൂടാതെ നിങ്ങൾക്ക് മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന്..

എന്നാൽ ഒരു 90% ആളുകളും പറയുന്ന ഒരു കോമൺ ആയിട്ടുള്ള പ്രശ്നം അല്ലെങ്കിൽ ബുദ്ധിമുട്ടാണ് ഗ്യാസ് പ്രോബ്ലംസ് എന്ന് പറയുന്നത്.. ഇത് കൂടാതെ നമുക്ക് ഏറ്റവും കൂടുതൽ ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് gerd എന്ന് പറയുന്നത്.. ഇവിടെ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ നമ്മുടെ അന്നനാളത്തിൽ നിന്ന് ആമാശയത്തിലേക്ക് നമ്മൾ കഴിച്ച ഭക്ഷണങ്ങളെ ദഹിക്കാതെ പകുതി തിരിച്ച് മുകളിലേക്ക് കയറുന്ന ഒരു അവസ്ഥയാണ് ഇത്..

ഇത് ആളുകളിൽ കണ്ടുവരുന്ന വളരെ കോമൺ ആയിട്ടുള്ള ഒരു അസുഖം തന്നെയാണ്.. ഈ അസുഖവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് നെഞ്ചരിച്ചൽ അല്ലെങ്കിൽ വയറു വന്നു വീർക്കൽ വയറെടിച്ചിൽ മലബന്ധം ഏമ്പക്കം കീഴ്വായു ശല്യം തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.. കാരണം ഇത്തരം പ്രശ്നങ്ങൾ അടിസ്ഥാനപരമായി ബാധിക്കുന്നത് നമ്മുടെ ദഹന വ്യവസ്ഥയെ തന്നെയാണ്.. ഒട്ടുമിക്ക ആളുകളും വന്നു പറയാറുള്ള ഒന്നാണ് ഡോക്ടറെ കടലപ്പരിപ്പ് തുടങ്ങിയ വർഗ്ഗങ്ങൾ ഒക്കെ കഴിക്കുമ്പോൾ വയറിനകത്ത് വല്ലാത്ത ഒരു അസ്വസ്ഥതയും ബുദ്ധിമുട്ടും ആണ് അനുഭവപ്പെടുന്നത് എന്ന്..

പലരും ഇത് ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മൾ കഴിക്കുന്ന ഭക്ഷണം കൊണ്ടല്ല ഇത് ഉണ്ടാവുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണ രീതി കൊണ്ടാണ് നമുക്ക് ഇത് സംഭവിക്കുന്നത്… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=DPquKaf9JAU