ഭഗവാൻ ശ്രീകൃഷ്ണനെ പ്രീതിപ്പെടുത്താൻ ഭാഗവതത്തിൽ പറഞ്ഞ വഴികളെക്കുറിച്ച് മനസ്സിലാക്കാം…

ഭാഗവതത്തിൽ ശ്രീകൃഷ്ണൻ തന്നെ പ്രീതിപ്പെടുത്താൻ ഉള്ള എളുപ്പവഴി ആളുകൾക്ക് പറഞ്ഞുകൊടുക്കുന്നത് എങ്ങനെയാണ് എന്ന് മനസ്സിലാക്കാം.. എന്നെ ആരൊക്കെ കൂടുതൽ ഭക്തിപൂർവ്വം സ്മരിക്കുന്നുണ്ടോ അവർക്കെല്ലാം ഞാൻ തീർച്ചയായും മുക്തി നൽകുന്നതായിരിക്കും.. ആത്മാർത്ഥമായ ഭക്തിയോടുകൂടി എന്നെ ഏത് രീതിയിൽ പൂജിച്ചാലും ആ ഒരു പൂജ ഞാൻ സ്വീകരിച്ച് അവർക്ക് ജീവിതത്തിൽ നിന്നും മുക്തി നൽകുന്നതായിരിക്കും..

സർവ്വ മന്ത്രങ്ങളെയും തീർത്ഥങ്ങളേയും മറ്റു പ്രാർത്ഥനകളെക്കാൾ ഞാൻ ശ്രേഷ്ഠമായി കാണുന്നത് എന്നോടുള്ള നിഷ്കളങ്കമായ ഭക്തി തന്നെയാണ്.. എല്ലാം ഞാനാണ് എന്ന് ചിന്തിക്കുകയും ദർശിക്കുകയും സദാസമയം എൻറെ നാമങ്ങൾ ജപിക്കുകയും ചെയ്യുന്നവർ എൻറെ ഭക്തർ ആണ്.. കീർത്തനങ്ങൾ കൊണ്ട് എന്നെ വാഴ്ത്തുന്നവനും എൻറെ കഥകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നവനും ആ കഥകൾ കൂടുതൽ ഭക്തിപൂർവ്വം കേൾക്കുന്നവരും എൻറെ ഉത്തമ ഭക്തനാണ് എന്ന് തിരിച്ചറിയുക..

തീർത്ത സ്നാനങ്ങൾ കൊണ്ടോ അല്ലെങ്കിൽ വേദങ്ങൾ പഠിച്ചത് കൊണ്ടോ അല്ലെങ്കിൽ ക്ഷേത്രങ്ങളിൽ പോയതുകൊണ്ട് ഒരു വ്യക്തി എൻറെ ഭക്തൻ ആവണം എന്നില്ല.. അതുപോലെതന്നെ ജാതി വിവേചനങ്ങൾ ഒന്നും എൻറെ ഭക്തൻ ആവാൻ കാരണമല്ല.. ചണ്ഡാളൻ ആയാലും അതുപോലെ ബ്രാഹ്മണൻ ആയാലും മറ്റ് എല്ലാവർക്കും ഒരുപോലെ എൻറെ ഭക്തർ ആകുവാൻ കഴിയും..

എല്ലാം ഭക്തരും എനിക്ക് സമം തന്നെയാണ്.. വിതുരരുടെ കഞ്ഞിയും കുചേലന്റെ അവിലും പാഞ്ചാലിയുടെ ചീര വെള്ളവും ഞാൻ കഴിച്ചത് അവരുടെ നിഷ്കളങ്കമായ ഭക്തി കൊണ്ട് മാത്രമാണ്.. മരണവേളയിൽ എൻറെ നാമം ജപിച്ചതുകൊണ്ട് അജാമളന് ഞാൻ മോക്ഷം നൽകി.. അതുകൊണ്ടുതന്നെ എല്ലാവരും കേൾക്കുക എന്നോടുള്ള ആത്മാർത്ഥമായ ഭക്തി മാത്രം മതി നിങ്ങൾക്ക് മോക്ഷം ലഭിക്കുവാൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….